അപ്രത്യക്ഷമാകുന്ന ഫോട്ടോ സന്ദേശം; പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്

0
404

ന്യൂയോര്‍ക്ക്: അതിവേഗത്തില്‍ പുതിയ ഫീച്ചറുകളുമായി രംഗത്ത് ഇറങ്ങുന്ന ഒരു സന്ദേശ കൈമാറ്റ പ്ലാറ്റ്ഫോം ആണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ്. വാട്ട്സ്ആപ്പില്‍ അവതരിപ്പിച്ച ഡിസപ്പീയറിംഗ് സന്ദേശങ്ങള്‍ വളരെ വലിയ ഹിറ്റാണ്. അതിന് ചുവട് പിടിച്ചാണ് വാട്ട്സ്ആപ്പ് പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നത്. ഒരു ഫോട്ടോ ഒരു വ്യക്തിക്ക് അയച്ചാല്‍ അത് അയാള്‍ കണ്ട ശേഷം തന്നാലെ അപ്രത്യക്ഷമാകുന്ന ഫീച്ചറാണ് ഇത്.

വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് വാട്ട്സ്ആപ്പ് ഐഒഎസ്, ആന്‍ഡ്രോയ്ഡ് പതിപ്പില്‍ പുതിയ ഫീച്ചര്‍ പരീക്ഷിക്കാന്‍ തുടങ്ങിയ വാര്‍ത്ത പുറത്തുവിട്ടത്. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്‍സ്റ്റഗ്രാമിലെ ഡയറക്ട് മെസേജില്‍ ഇപ്പോള്‍ തന്നെ ലഭിക്കുന്ന ഫീച്ചറിന് സമാനമാണ് ഇത്.

ഇതിനായി ചെയ്യേണ്ടിവരുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്, ആദ്യം നിങ്ങളുടെ ഗ്യാലറിയില്‍ നിന്നും ഒരു പടം അയക്കാന്‍ സെലക്ട് ചെയ്യുക. അതിന്‍റെ ക്യാപ്ഷന്‍ എഴുതാനുള്ള സ്ഥലത്തിന് അടുത്ത് തന്നെ ഒരു ക്ലോക്ക് ചിഹ്നം കാണാം. അയക്കുന്ന ചിത്രം ലഭിക്കുന്നയാള്‍ അത് കണ്ടയുടന്‍ മാഞ്ഞുപോകാനാണെങ്കില്‍ ഈ ക്ലോക്ക് ഐക്കണ്‍ ക്ലിക്ക് ചെയ്യുക. ചിത്രം ലഭിക്കുന്നയാള്‍ കണ്ടശേഷം മാഞ്ഞുപോകുക മാത്രമല്ല അത് അയാളുടെ ഫോണില്‍ സേവ് ആകുകയും ചെയ്യില്ല. എന്നാല്‍ ഇതിന്‍റെ സ്ക്രീന്‍ ഷോട്ട് സാധ്യമായേക്കും എന്നത് ഈ ഫീച്ചറിന്‍റെ ഒരു പോരായ്മയായി തോന്നാം.

അധികം വൈകാതെ അടുത്ത വാട്ട്സ്ആപ്പ് അപ്ഡേഷനില്‍ തന്നെ ഈ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമായേക്കും എന്നാണ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here