അടുക്ക വീരനഗറില്‍ കഞ്ചാവ് ലഹരിയില്‍ യുവാക്കളുടെ പരാക്രമം; 13 കുടുംബങ്ങള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി

0
293

ബന്തിയോട്: ബന്തിയോട് അടുക്ക വീരനഗറില്‍ കഞ്ചാവ് ലഹരിയില്‍ യുവാക്കളുടെ പരാക്രമം പതിവാകുന്നു. പൊറുതി മുട്ടിയ 13 കുടുംബങ്ങളും നാട്ടുകാരും കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. പകല്‍ സമയത്തും രാത്രി കാലങ്ങളിലും രണ്ട് യുവാക്കളുടെ നേതൃത്വത്തില്‍ പതിനഞ്ചോളം വരുന്ന സംഘമാണ് കഞ്ചാവ് ലഹരിയില്‍ അഴിഞ്ഞാടുന്നത്.

Also Read നാലുവര്‍ഷമായി ബിഗ് ടിക്കറ്റെടുക്കുന്നു, കൂട്ടുകാര്‍ പിന്മാറി,പക്ഷേ പ്രതീക്ഷ കൈവിട്ടില്ല; ഇന്ത്യക്കാരന് 24 കോടി

ഈ സംഘങ്ങളുടെ പരാക്രമം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും തലവേദനായി മാറുകയാണ്. വീരനഗര്‍ ഒളയം റോഡില്‍ കടവരാന്തയില്‍ രാത്രി പുലരുംവരെ കൂട്ടം കൂടി നില്‍ക്കുന്ന സംഘം കാല്‍നട യാത്രക്കാരെ തടഞ്ഞ് നിര്‍ത്തി ഭീഷിണിപ്പെടുത്തി പണം തട്ടി പറിക്കുകയും ഇതിനെ ചോദ്യം ചെയ്യുന്നവരെ കത്തി കാട്ടി വധഭീഷണി മുഴക്കുകയും ചെയ്യുന്നു. നിരവധി കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളുടെ സഹായത്തോടെയാണ് യുവാക്കള്‍ അഴിഞ്ഞാടുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഒരു ഇട വഴിയില്‍ കൂടി നടന്നു പോകുകയായിരുന്ന സ്ത്രീയുടെ സ്വര്‍ണാഭണങ്ങള്‍ കവര്‍ന്നെടുക്കാനും സംഘം ശ്രമം നടത്തിയിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ് ഒരു വീടിന് സമീപത്ത് കാറില്‍ മദ്യപിക്കുകയായിരുന്ന സംഘത്തെ എതിര്‍ത്ത ഗൃഹനാഥനെ വീട്ടില്‍ കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here