അഞ്ചു ലക്ഷം ബില്‍ അടച്ചില്ല; ശസ്ത്രക്രിയക്കു ശേഷം മുറിവു തുന്നാതെ ആശുപത്രി; മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

0
253

ലക്‌നൗ: പ്രയാഗ്രാജിലെ സ്വകാര്യ ആശുപത്രിക്കു മുന്നില്‍ മൂന്നു വയസ്സുകാരി മരിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മിഷന്‍ ഇടപെടുന്നു. ബില്‍ അടക്കാത്തതിനാല്‍ ശാസ്ത്രക്രിയക്കുശേഷം കുട്ടിയുടെ മുറിവുകള്‍ തുന്നികെട്ടാന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യറായില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരും ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു.

യുണൈറ്റഡ് മെഡിസിറ്റി ആശുപത്രിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കര്‍ശന നടപടി എടുക്കണമെന്നും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. അഞ്ചു ലക്ഷം രൂപ ആശുപത്രി അധ്കൃതര്‍ ആവശയപ്പെട്ടെന്നും അത് അടയ്ക്കാത്തതില്‍ കുഞ്ഞിന്റെ മുറിവുകള്‍ തുന്നിക്കെട്ടതെയാണ് ഡിസ്ചാര്‍ജ് ചെയ്തതെന്നും മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചിരുന്നു.

പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കുഞ്ഞിനെ ഫെബ്രുവരി 16ന് ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് കണ്ടെത്തിയതായി അഡീഷണല്‍ എസ്പി സമര്‍ ബഹാദുര്‍ പറഞ്ഞു. ശസ്ത്രക്രിയക്കു ശേഷം എസ്ആര്‍എം ആസുപത്രിയിലേക്ക് റഫര്‍ ചെയ്തു എന്നാല്‍ മാതാപിതാക്കള്‍ കുട്ടികളുടെ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചു. അവിടുത്തെ ചികിത്സക്കുശേഷം സ്വകാര്യ ആശുപത്രിയിലേക്ക് തിരിച്ചു കൊണ്ടുവന്നു. എന്നാല്‍ കുട്ടി മരിച്ചു. പോസ്റ്റുമാര്‍ട്ടം നടത്തുമെന്ന് എസ്പി വ്യക്തമാക്കി.

അതേസമയം കുട്ടിയുടെയും മാതാപിതാക്കളുടെയും വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപതമായി പ്രചരിക്കുന്നുണ്ട്. കുട്ടി വേദനകൊണ്ട് പുളയുന്ന ദൃശ്യങ്ങളാണ് വിഡിയോയില്‍ ഉള്ളത്. കുട്ടിയുടെ മുക്കില്‍ നിന്ന് പൈപ്പ് പുറത്തേക്ക് തള്ളിനില്‍ക്കുന്നുണ്ട്. ‘പണം എടുത്തശേഷം ഡോക്ടര്‍ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. ഇനി എന്റെ കയ്യില്‍ കാര്യങ്ങള്‍ നില്‍ക്കില്ലെന്ന് അദേഹം പറഞ്ഞു. അഞ്ചു ലക്ഷമാണ് അവര്‍ ചോദിക്കുന്നത്. മൂന്നു തവണ രക്തം ഉള്‍പ്പെടെ അവര്‍ ആവശ്യപ്പെട്ടത് കൊടുത്തു’ വിഡിയോയില്‍ പിതാവ് പറയുന്നു.

മറ്റൊരുവ വിഡിയോയില്‍ കുഞ്ഞിന്റെ മുറിവില്‍ പ്രണികള്‍ വട്ടമിട്ടു പറക്കുന്നത് പിതാവ് കാണിക്കുന്നു. ആശുപത്രി ഗേറ്റിനു പുറത്ത് കുട്ടി അവസാന ശ്വാസമെടുക്കുന്നതാണ് മൂന്നാമത്തെ വിഡിയോയില്‍. വയറിനു രണ്ടു ശസ്ത്രക്രിയക്കുശേഷം മുറിവുപോലും തുന്നിക്കെട്ടിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാല്‍ 1.2 ലക്ഷം രൂപയുടെ ബില്‍ വന്നിട്ടും കുടുംബത്തോട് 6000 രൂപ മാത്രമേ ആവശ്യപ്പെട്ടിരുന്നുള്ളുവെന്നാണ് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ പ്രമോദ് കുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here