വാഹന ഗതാഗത നിയമങ്ങളും ശിക്ഷകളും; അറിയേണ്ടതെല്ലാം

0
243

വാഹനാപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കല്‍ ആരുടെ ഉത്തരവാദിത്തമാണ്? ഒരപകടം സംഭവിച്ചാല്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് ഉടൻ തന്നെ ആവശ്യമായ ചികിത്സ ലഭ്യമാക്കുക എന്നത് അപകടത്തിന് കാരണമായ വാഹനത്തിന്റെ ഉടമ, അല്ലെങ്കില്‍ വാഹനമോടിച്ച ഡ്രൈവര്‍ എന്നിവരുടെ ഉത്തരവാദിത്തമാണ്.

ഗോള്‍ഡൻ അവര്‍ എന്നാല്‍ എന്ത്?

അപകടം കഴിഞ്ഞ ഉടനെയുള്ള ആദ്യത്തെ ഒരു മണിക്കൂറാണ് ഗോള്‍ഡൻ അവര്‍ എന്നു പറയുന്നത്. ആവശ്യമായ ചികിത്സ ഉടൻ തന്നെ ലഭ്യമാക്കിയാല്‍ മരണം തടയാൻ സാധിക്കുന്ന സമയമാണിത്.

ഗോള്‍ഡൻ അവറിലെ ക്യാശ് വേണ്ടാത്ത ചികിത്സ?

2019 ലെ വാഹന ഗതാഗത ഭേദഗതി നിയമത്തിന്റെ 162 (1) സെക്ഷനനുസരിച്ച് ഗോള്‍ഡൻ അവറില്‍ ആശുപത്രിയിലെത്തിക്കുന്ന രോഗികള്‍ക്ക് സൗജന്യമായ ചികിത്സ ലഭിക്കുന്നതാണ്.

അപകടം സമയത്ത് ഇ9ഷൂറൻസ് ഇല്ലെങ്കില്‍ എന്തു ചെയ്യും?

അപകടത്തിന് കാരണമായ വാഹനത്തിന് വേണ്ട ഇൻഷൂറൻസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും അപകടത്തിപ്പെട്ട വ്യക്തിക്ക് നഷ്ടപരിഹാരം നല്‍കല്‍ വാഹനമോടിച്ച ഡ്രൈവര്‍, അല്ലെങ്കില്‍ വാഹന ഉടമയുടെ ബാധ്യതയാണ്. അത് ഇൻഷൂറൻസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും നല്‍കണം. അതേസമയം, വാഹനം റോഡിലിറക്കണമെങ്കില്‍ ഇൻഷൂറൻസ് പോലീസില്‍ നിര്‍ബന്ധമായ കവര്‍ ഉണ്ട്.

സ്വന്തം ഉടമസ്ഥതയിലുള്ള വാഹനം മറ്റൊരാള്‍ ഓടിച്ച് അപകടം വരുത്തിയാല്‍ എന്തു ചെയ്യും?

ഇത്തരം സാഹചര്യങ്ങളില്‍ വാഹമോടിച്ചയാള്‍ക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ 279,337,338, 304 A വകുപ്പുകള്‍ പ്രകാരം കേസെടുക്കും. അതേസമയം വാഹനമുടമെക്കതിരെ വാഹന ഗതാഗത നിയമം (1988) അനുസരിച്ച് പിഴ ചുമത്തുകയും ചെയ്യും.

ലൈസൻസില്ലാത്തൊരാള്‍ക്ക് വാഹനം നല്‍കിയാല്‍ എന്ത്?

ഇത്തരം സാഹചര്യത്തില്‍ അപകടം കാരണം ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് വാഹനമുടമയും ഡ്രൈവറും ഉത്തരവാദിയായിരിക്കും. കൂടാതെ നിയമമുസരിച്ചുളള പിഴയും നല്‍കേണ്ടി വരും.

പ്രായപൂര്‍ത്തിയാവാത്ത വ്യക്തി അപകടം വരുത്തിവെച്ചാല്‍?

പ്രായപൂര്‍ത്തിയാവാത്ത ആളുകള്‍ വാഹനമോടിച്ച് അപകടം വരുത്തിവെച്ചാല്‍ വാഹനമുടമയോ കുട്ടിയുടെ രക്ഷിതാവോ ആയിരിക്കും കുറ്റക്കാരൻ. എന്നാല്‍, കുറ്റംകൃത്യം തന്റെ അറിവോടെയല്ല ചെയ്തത്, അല്ലെങ്കില്‍ വേണ്ടപ്പെട്ട മുൻകരുതലുകള്‍ തങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട് എന്ന് ഇവര്‍ക്ക് തെളിയിക്കാൻ കഴിഞ്ഞാല്‍ ഇവര്‍ക്കെതിരെ നടപടി ഉണ്ടാവില്ല.

കൂടാതെ, കുട്ടിക്ക് ലേണേസ് ലൈസൻസ് ഉണ്ടെങ്കിലും വാഹനമുടമക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരില്ല. ഇത്തരം സാഹചര്യങ്ങളില്‍ ചുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം കുട്ടിക്കെതിരെ നിയമനടപടികള്‍ സ്വീക്കരിക്കും.

പരിക്ക് പറ്റിയ ആള്‍ കോടതിയെ സമീപിക്കേണ്ടതുണ്ടോ?

അപകടം വരുത്തിവെച്ച ഡ്രൈവറുടെ വക്കീലും താങ്കളുടെ വാദം ന്യായമാണെന്ന് കണ്ടെത്തിയാല്‍ ഇരു കൂട്ടര്‍ക്കും കോടതിയില്‍ പോകാതെ തന്നെ നഷ്ടപരിഹാരം നല്‍കാനുള്ള ധാരണയിലെത്താവുന്നതാണ്. എന്നാല്‍ ഇരു കക്ഷികള്‍ക്കും തമ്മില്‍ പ്രശ്‌നം പരിഹരിക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തില്‍ കോടതിയില്‍ പോകേണ്ടി വരും.

അപകടത്തില്‍പ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം എന്ത്?

അപകടം കാരണമായി മരണം സംഭവിച്ചാല്‍ 2019 ലെ വാഹന ഗതാഗത ഭേതഗതി നിയമത്തിന്റെ 140, 163A സെക്ഷനുകള്‍ പ്രകാരം നഷ്ടപരിഹാര തുകക്ക് ഒരു ഫോര്‍മുല നിശ്ചയിച്ചിട്ടുണ്ട്. 5,00,000 ലധികം രൂപം നല്‍കണമെങ്കില്‍ 163A വകുപ്പ് പ്രകാരമായിരിക്കും നല്‍കേണ്ടത്.

ഹെല്‍മെറ്റില്‍ ധരിച്ചില്ലെങ്കിലും നഷ്ടപരിഹാരം ലഭിക്കുമോ?

അപകടം നടന്ന സംസ്ഥാനത്തിനനുസരിച്ച് ഈ നിയമത്തില്‍ മാറ്റം വരും. ചില സംസ്ഥാനത്ത് അപകടത്തില്‍പ്പെട്ട ആള്‍ ഹെല്‍മെറ്റ് ധരിച്ചില്ല, അല്ലെങ്കില്‍ സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കിലും നഷ്ടപരിഹാര തുക ഭാഗികമായോ, പൂര്‍ണമായോ നഷ്ടപ്പെടാ9 സാധ്യതയുണ്ട്.

അപകടത്തില്‍പ്പെട്ട ആള്‍ മരണപ്പെട്ടാല്‍ എന്ത് സംഭവിക്കും?

അപകടം കാരണം ഒരു വ്യക്തി മരണപ്പെട്ടാല്‍ ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ 304 അ വകുപ്പ് അനുസരിച്ച് ശിക്ഷ ലഭിക്കും. ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചത് എന്നാലാണ് ശിക്ഷ ലഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here