മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിലേക്ക് കേന്ദ്രമന്ത്രിമാർ, കേന്ദ്ര– സംസ്ഥാന നേതാക്കൾ

0
230

കാസർകോട്: മുന്നണി സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്രമന്ത്രിമാർ, കേന്ദ്ര–സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർ ജില്ലയിലേക്ക് എത്തുന്നു. കേന്ദ്രമന്ത്രിമാരായ അമിത്ഷാ, രാജ്നാഥ് സിങ്, വി.മുരളീധരൻ എന്നിവരടക്കം ബിജെപി കേന്ദ്ര–സംസ്ഥാന നേതാക്കളും എൻഡിഎ സ്ഥാനാർഥികളുടെ പ്രചാരണത്തിനായി ജില്ലയിലെത്തുന്നത്.

എന്നാൽ തീയതിയും സ്ഥലവും തീരുമാനിച്ചില്ലെന്നു ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് പറഞ്ഞു. മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ പ്രചാരണത്തിനായി കേന്ദ്രമന്ത്രിമാരെയും കേന്ദ്ര–സംസ്ഥാന നേതാക്കളെയും പങ്കെടുപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നത്. ഇതിനു പുറമെ കർണാടകയിൽ നിന്നു ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രധാന നേതാക്കളും ഈ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനൾക്കായി ഉണ്ടാകും.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി,സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള എൽഡിഎഫിന്റെ ദേശീയ–സംസ്ഥാന നേതാക്കളും 20നു ശേഷം ജില്ലയിൽ എത്തുമെന്ന് നേതാക്കൾ അറിയിച്ചു. യുഡിഎഫിന്റെ  സംസ്ഥാന നേതാക്കളിൽ ഏറെ പേരും സ്ഥാനാർഥികൾ മത്സരിക്കുന്നു. എന്നാൽ ജില്ലയിലെ ചില മണ്ഡലങ്ങളിലെ പ്രചാരണത്തിനായി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.എ.മജീദ് ഉൾപ്പെടെയുള്ളവരും എഐഎസിസി നേതാക്കളും ജില്ലയിലെത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here