ഫാസ്ടാഗ് തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്

0
600

ഫാസ്ടാഗ് തട്ടിപ്പുകാരെപ്പറ്റി മുന്നറിയിപ്പുമായി കേരള പൊലീസ്. നാഷണൽ ഹൈവേ അതോറിട്ടിയുടേതെന്ന വ്യാജേനെ ഓൺലൈൻ വഴി വ്യാജ തട്ടിപ്പുകാർ രംഗത്തെത്തിയിട്ടുണ്ടെന്നും കരുതിയിരിക്കണമെന്നും കേരള പൊലീസ് പറയുന്നു. ആധികാരികത ഉറപ്പുവരുത്താൻ NHAI യുടെ https://ihmcl.co.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ മൈഫാസ്ടാഗ് ആപ്പ് ഉപയോഗിക്കുകയോ ചെയ്യണമെന്നും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പൊലീസ് പറയുന്നു.

കേരള പൊലീസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

നാഷണൽ ഹൈവേ അതോറിട്ടിയുടേതെന്ന വ്യാജേനെ ഓൺലൈൻ വഴി വ്യാജ ഫാസ്റ്റാഗ് വിൽപനക്കാർ തട്ടിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനെതിരെ നാഷണൽ ഹൈവേ അതോറിറ്റി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒറിജിനലിനെ വെല്ലുന്ന വിധമാണ് വ്യാജന്മാരുടെ ഫാസ്റ്റാഗുകൾ. ബാങ്കിലെ കസ്റ്റമർ സർവ്വീസ് എക്സിക്യൂട്ടിവ് എന്ന രീതിയിൽ ഫോണിൽ ബന്ധപ്പെട്ട ശേഷം ഇവർ അയച്ചുകൊടുക്കുന്ന ലിങ്കിൽ ഓൺലൈൻ ഫോം പൂരിപ്പിച്ച് സമർപ്പിക്കാൻ ആവശ്യപ്പെട്ട് ആൾക്കാരെ കെണിയിൽ പെടുത്തുന്ന രീതിയും തട്ടിപ്പുകാർ അവലംബിക്കുന്നുണ്ട്.

ആധികാരികത ഉറപ്പുവരുത്താൻ NHAI യുടെ https://ihmcl.co.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ MyFastag App ഉപയോഗിക്കുകയോ ചെയ്യുക. ഫാസ്റ്റാഗുകൾ വിതരണം ചെയ്യാൻ അനുവദിച്ചിട്ടുള്ള ബാങ്കുകൾ / ഏജൻസികൾ മുഖേനെയും ഫാസ്റ്റ് ടാഗ് വാങ്ങാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here