നാലുവര്‍ഷമായി ബിഗ് ടിക്കറ്റെടുക്കുന്നു, കൂട്ടുകാര്‍ പിന്മാറി,പക്ഷേ പ്രതീക്ഷ കൈവിട്ടില്ല; ഇന്ത്യക്കാരന് 24 കോടി

0
684

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ മാര്‍ച്ച് മൂന്നിന് നടന്ന 225-ാം സീരീസ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം(24 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. ഷാര്‍ജയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന 42കാരനായ ശിവമൂര്‍ത്തി ഗലി കൃഷ്ണപ്പയാണ് ബിഗ് ടിക്കറ്റില്‍ ഒന്നാം സമ്മാനം നേടിയത്.

2005 മുതല്‍ യുഎഇയില്‍ താമസിക്കുന്ന ശിവമൂര്‍ത്തി കഴിഞ്ഞ നാലുവര്‍ഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കടുക്കുന്നുണ്ട്.  സുഹൃത്തുക്കള്‍ക്കൊപ്പമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ടിക്കറ്റ് വാങ്ങിയിരുന്നത്. എന്നാല്‍ സമ്മാനം ലഭിക്കാതെ വന്നതോടെ സുഹൃത്തുക്കള്‍ നിരാശരായി പിന്മാറി. എങ്കിലും പ്രതീക്ഷ കൈവിടാത്ത ശിവമൂര്‍ത്തി ഇത്തവണ ഒറ്റയ്ക്കാണ് ടിക്കറ്റ് വാങ്ങിയത്. ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം തന്നെ ശിവമൂര്‍ത്തിയെ കാത്തിരിപ്പുണ്ടായിരുന്നു. വിജയിയായ വിവരം അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് സന്തോംഷം നിയന്ത്രിക്കാനായില്ല. നറുക്കെടുപ്പ് തത്സമയം കണ്ടുകൊണ്ടിരിക്കെയാണ് സമ്മാനവിവരം ശിവമൂര്‍ത്തി അറിഞ്ഞത്. ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡും ബുഷ്‌റയും വിളിച്ചപ്പോള്‍ അദ്ദേഹം സന്തോഷം പങ്കുവെച്ചു.

ഫെബ്രുവരി 17നാണ് ഒന്നാം സമ്മാനാര്‍ഹമായ 202511 എന്ന നമ്പറുള്ള ടിക്കറ്റ് ശിവമൂര്‍ത്തി പര്‍ചേസ് ചെയ്തത്. ബിഗ് ടിക്കറ്റ് കസ്റ്റമര്‍ കെയറില്‍ നിന്ന് ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിനെക്കുറിച്ച് അറിയിച്ചപ്പോഴാണ് ടിക്കറ്റ് വാങ്ങാന്‍ ശിവമൂര്‍ത്തി തീരുമാനിച്ചത്. ശിവമൂര്‍ത്തി ബൈ ടു ഗെറ്റ് വണ്‍ ഓഫര്‍ ഫ്രീ വഴി വാങ്ങിയ മൂന്ന് ടിക്കറ്റുകളല്‍ ഒന്ന് തന്റെ മകനും ഒരെണ്ണം മകള്‍ക്കും മറ്റൊന്ന് ഭാര്യയ്ക്കും നല്‍കി. ഈ ടിക്കറ്റിലൊന്നിലാണ് ഭാഗ്യം ഒളിച്ചിരുന്നത്. ബിഗ് ടിക്കറ്റ് പ്രതിനിധി റിച്ചാര്‍ഡിന്റെ ഫോണ്‍ കോള്‍ ലഭിച്ചപ്പോള്‍ കുടുംബം മുഴുവന്‍ ആഹ്ലാദത്തിലായിരുന്നു.

‘ബിഗ് ടിക്കറ്റില്‍ വിശ്വസിക്കുകയാണ് ആദ്യം വേണ്ടത്. പണം മുടക്കുന്നത് ഒരു നിക്ഷേപമായി കണക്കാക്കണം. ഒരു ദിവസം നിങ്ങള്‍ വിജയിക്കും. ബിഗ് ടിക്കറ്റ് വാങ്ങുന്നത് തുടരുക. ഞാന്‍ നാലു വര്‍ഷമായി ടിക്കറ്റ് വാങ്ങുന്നു. ഇപ്പോള്‍ എന്റെ സ്വപ്‌നം സാക്ഷാത്കരിച്ചു’- ശിവമൂര്‍ത്തി പറഞ്ഞു.

രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയതും ഇന്ത്യക്കാരനാണ്. ജയപ്രകാശ് ഫിലിപ്പ് വാങ്ങിയ 167221 എന്ന ടിക്കറ്റ് നമ്പരാണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം നേടിയത്. മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് ഫിലിപ്പീന്‍സ് സ്വദേശിയായ ഒര്‍ലാന്‍ഡോ വിറായ് ആണ്. ഇദ്ദേഹം ഓണ്‍ലൈന്‍ വഴി വാങ്ങിയ 284215 എന്ന ടിക്കറ്റ് നമ്പരാണ് മൂന്നാം സമ്മാനത്തിന് അര്‍ഹമായത്. നാലാം സമ്മാനമായ 80,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായ അന്‍ഫാസ് വി പിയാണ്. അന്‍ഫാസെടുത്ത 219895 എന്ന ടിക്കറ്റാണ് ഇദ്ദേഹത്തിനെ വിജയിയാക്കിയത്. പാകിസ്ഥാനില്‍ നിന്നുള്ള മുഹമ്മദ് സൊഹൈല്‍ അഞ്ചും വാങ്ങിയ 231260 എന്ന ടിക്കറ്റിനാണ് അഞ്ചാം സമ്മാനമായ 60,000 ദിര്‍ഹം ലഭിച്ചത്. ആറാം സമ്മാനമായ 40,000 ദിര്‍ഹം നേടിയത് ഇന്ത്യയില്‍ നിന്നുള്ള നാസര്‍ ജലാലുദ്ദീന്‍ ആണ്. ഇദ്ദേഹം ഓണ്‍ലൈന്‍ വഴി വാങ്ങിയ 245093 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാഹര്‍മായത്. നേപ്പാള്‍ സ്വദേശിയായ സുജാന്‍ ശ്രേഷ്ഠ ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ പ്രൊമോഷനിലൂടെ ബിഎംഡബ്ല്യൂ സീരീസ് 16 സ്വന്തമാക്കി. ഇദ്ദേഹം വാങ്ങിയ 018152 എന്ന ടിക്കറ്റ് നമ്പറാണ് സുജാനെ വിജയിയാക്കിയത്.

ഏപ്രില്‍ മൂന്നിന് നടക്കാനിരിക്കുന്ന ബിഗ് 10 മില്യന്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഒന്നാം സമ്മാനം ലഭിക്കുന്നയാളിന് ഒരു കോടി ദിര്‍ഹവും രണ്ടാം സമ്മാനമായി 50 ലക്ഷം ദിര്‍ഹവുമാണ് ബിഗ് ടിക്കറ്റ് ബിഗ് 10 മില്യന്‍ നറുക്കെടുപ്പിലെ സമ്മാനം. മറ്റ് എട്ട് ക്യാഷ് പ്രൈസുകളും ഡ്രീം കാര്‍ വിഭാഗത്തില്‍ റേഞ്ച് റോവര്‍ കാറും സമ്മാനമായി ലഭിക്കും. ഉടന്‍ തന്നെ ബിഗ് ടിക്കറ്റ് വാങ്ങി നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കൂ. കൂടാതെ മറ്റ് നിരവധി സര്‍പ്രൈസ് സമ്മാനങ്ങള്‍ നല്‍കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ മാര്‍ച്ച് മാസത്തിലുടനീളം ബിഗ് ടിക്കറ്റിന്‍റെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here