ദുബൈ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് : വെറും അഞ്ച് മിനിറ്റ് മതി

0
614

ദു​ബൈ: ദു​ബൈ സ​ർ​ക്കാ​റിെൻറ ഉ​പ​ഭോ​ക്തൃ സം​തൃ​പ്തി സ​ർ​വേ​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്ന ദു​ബൈ പൊ​ലീ​സ് അ​തി​വേ​ഗ സേ​വ​ന​വു​മാ​യി വീ​ണ്ടും രം​ഗ​ത്ത്. പൊ​ലീ​സ് സ്മാ​ർ​ട്ട് സേ​വ​ന​ങ്ങ​ളി​ലൊ​ന്നാ​യ ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വെ​റും അ​ഞ്ചു മി​നി​റ്റി​ന​കം ന​ൽ​കാ​നു​ള്ള പു​തി​യ സം​വി​ധാ​നം ആ​രം​ഭി​ച്ചു.

നേ​ര​േ​ത്ത ര​ണ്ടു മ​ണി​ക്കൂ​ർ സ​മ​യം ആ​വ​ശ്യ​മാ​യി​രു​ന്ന സേ​വ​ന​മാ​ണ് ഞൊ​ടി​യി​ട​യി​ൽ ദു​ബൈ പൊ​ലീ​സ് ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത്. പൂ​ർ​ണ​മാ​യും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് (എ.​ഐ) സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യു​ള്ള ഇൗ ​സേ​വ​നം ഒ​ന്നി​ല​ധി​കം ഭാ​ഷ​ക​ളി​ലും ല​ഭ്യ​മാ​ണ്. ഇ​ത് പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വ് 65 ശ​ത​മാ​നം കു​റ​യ്ക്കും. ദു​ബൈ പൊ​ലീ​സ് ന​ൽ​കു​ന്ന സ്മാ​ർ​ട്ട് സേ​വ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സേ​വ​നം. വ്യ​ക്തി​ഗ​ത അ​ഭ്യ​ർ​ഥ​ന​ക​ൾ 100 ശ​ത​മാ​നം വി​ജ​യ​മാ​ണെ​ന്നും സേ​വ​നം നേ​ടി​യ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പ​രാ​തി​ക്കി​ട ന​ൽ​കാ​തെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ ക​ഴി​യു​ന്ന​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു.

യു.​എ.​ഇ നി​വാ​സി​ക​ൾ​ക്ക് ചെ​റി​യ ക്രി​മി​ന​ൽ രേ​ഖ​ക​ളും സാ​മ്പ​ത്തി​ക കേ​സു​ക​ളു​മു​ള്ള​വ​ർ​ക്ക് ‘ക്ലി​യ​റ​ൻ​സ്’ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന സം​വി​ധാ​നം സ്മാ​ർ​ട്ടാ​കു​ന്ന​തി​ലൂ​ടെ ജോ​ലി ക​ണ്ടെ​ത്തു​ന്ന​തി​നും സ​മൂ​ഹ​വു​മാ​യി വീ​ണ്ടും സം​യോ​ജി​പ്പി​ക്കു​ന്ന​തി​നും അ​വ​രെ സ​ഹാ​യി​ക്കു​ന്ന​ത് അ​തി​വേ​ഗ​ത്തി​ലാ​കു​മെ​ന്ന് ദു​ബൈ പൊ​ലീ​സ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്​​റ്റി​ഗേ​ഷ​ൻ അ​ഫ​യേ​ഴ്‌​സ് അ​സി​സ്​​റ്റ​ൻ​റ് ക​മാ​ൻ​ഡ​ർ-​ഇ​ൻ-​ചീ​ഫ് മേ​ജ​ർ ജ​ന​റ​ൽ ഖ​ലീ​ൽ ഇ​ബ്രാ​ഹിം അ​ൽ മ​ൻ​സൂ​രി പ​റ​ഞ്ഞു.

നി​സ്സാ​ര സാ​മ്പ​ത്തി​ക​പ്ര​ശ്ന​ങ്ങ​ളു​ടെ ച​രി​ത്ര​മു​ള്ള യു.​എ.​ഇ നി​വാ​സി​ക​ൾ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ നേ​ടു​ന്ന​തി​നും സ​മൂ​ഹ​വു​മാ​യു​ള്ള അ​വ​രു​ടെ സം​യോ​ജ​ന​ത്തി​ന് സം​ഭാ​വ​ന ന​ൽ​കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള ദു​ബൈ പൊ​ലീ​സ് ജ​ന​റ​ൽ ക​മാ​ൻ​ഡിെൻറ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​സം​രം​ഭ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ശ്‌​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ച്ച് യു.​എ.​ഇ നി​വാ​സി​ക​ളെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജോ​ലി ക​ണ്ടെ​ത്തു​ന്ന​തി​നും സ​മൂ​ഹ​ത്തിെൻറ വ​ള​ർ​ച്ച​ക്കും വി​കാ​സ​ത്തി​നും സ​മൃ​ദ്ധ​മാ​യി സം​ഭാ​വ​ന ചെ​യ്യു​ന്ന​തി​ന് അ​വ​രെ പ്രാ​പ്ത​രാ​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന പ്ര​ത്യേ​ക സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ ദു​ബൈ പൊ​ലീ​സ് ജ​ന​റ​ൽ ക​മാ​ൻ​ഡ് ശ്ര​ദ്ധാ​ലു​വാ​ണ്. എ​ല്ലാ വ​ർ​ഷ​വും ദു​ബൈ പൊ​ലീ​സ് ആ​യി​ര​ക്ക​ണ​ക്കി​ന് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് ന​ൽ​കി​വ​രു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here