ടി.വി രാജേഷിനും മുഹമ്മദ് റിയാസിനും ജാമ്യം

0
211

ടി.വി രാജേഷ് എം.എല്‍.എക്കും ഡിവൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് പി.എ മുഹമ്മദ് റിയാസിനും ജാമ്യം. എയർ ഇന്ത്യ ഓഫീസിലേക്ക് മാർച്ച് നടത്തി പൊതുമുതൽ നശിപ്പിച്ചുവെന്ന് കേസിലാണ് രണ്ട് പേർക്കും ജാമ്യം ലഭിച്ചത്. രണ്ട് ആൾ ജാമ്യത്തിലും വിചാരണ വേളയിൽ മുടങ്ങാതെ കോടതിയിൽ ഹാജരാകണമെന്ന വ്യവസ്ഥയിലുമാണ് കോഴിക്കോട് കോടതി ജാമ്യം നൽകിയത്.

കഴിഞ്ഞ ദിവസമാണ് ഇരുവരെയും ജെസിഎം കോടതി റിമാൻഡ് ചെയ്തത്. വിമാന യാത്രാക്കൂലി വര്‍ധനവിനെതിരെ പ്രതിഷേധിച്ച് 2016ല്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് എയര്‍ ഇന്ത്യയുടെ ഓഫീസ് ഉപരോധിച്ചിരുന്നു. ഇതില്‍ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here