കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; പിസി ചാക്കോ രാജിവച്ചു

0
239

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ രാജിവച്ചു. കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ചാക്കോ പാര്‍ട്ടി വിടുന്നതായി അറിയിച്ചത്.

സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് ഏകപക്ഷീയമായാണ്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമാണ് തീരുമാനമെടുക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും അത് പ്രകടമായി. എ, ഐ ഗ്രൂപ്പുകളുടെ ഏകോപന സമിതിയായി കോണ്‍ഗ്രസ് മാറി. കേരളത്തില്‍ ഗ്രൂപ്പുകാരനായി ഇരിക്കാനേ കഴിയൂ. കോണ്‍ഗ്രസുകാരനായി ഇരിക്കാന്‍ ആകില്ല- ചാക്കോ കുറ്റപ്പെടുത്തി.

പദവികള്‍ കോണ്‍ഗ്രസ് പങ്കുവയ്ക്കുകയാണ്. ഗ്രൂപ്പുകള്‍ക്ക് ഹൈക്കമാന്‍ഡ് സംരക്ഷണം നല്‍കുകയാണ്. പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാന്‍ പോലും കോണ്‍ഗ്രസിന് കഴിയുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here