കാസർകോട് ജില്ലയിൽ 11 പത്രികകൾ തള്ളി; സ്ഥാനാർഥികൾ 41

0
260

കാസർകോട് ∙ സൂക്ഷമ പരിശോധനയ്ക്കു ശേഷം ജില്ലയിലെ 5 മണ്ഡലങ്ങളിൽ അവശേഷിക്കുന്നത് 41 സ്ഥാനാർഥികൾ. ഡമ്മി സ്ഥാനാർഥികളുടെ ഉൾപ്പെടെ 11 സ്ഥാനാർഥികളുടെ പത്രിക തള്ളി. 52 സ്ഥാനാർഥികളാണ് ആകെ പത്രിക നൽകിയത്.കൂടുതൽ സ്ഥാനാർഥികൾ  കാഞ്ഞങ്ങാട്ടും കുറവ് ഉദുമയിലുമാണ്. കാഞ്ഞങ്ങാട് (11) തൃക്കരിപ്പൂർ (9) കാസർകോട് (8) മഞ്ചേശ്വരം (7) ഉദുമ (6) സ്ഥാനാർഥികളാണുള്ളത്.നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം നാളെ (22) ആണ്.ഉദുമ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി എം.മുഹമ്മദിന്റെ  പത്രിക തള്ളി. മുദ്രപത്രത്തിൽ ഫോം 26 ഹാജരാക്കാത്തതിനാലും നോട്ടറി അറ്റസ്റ്റ് ചെയ്യാത്തതിനാലുമാണ് തള്ളിയത്.

സ്വീകരിച്ച പത്രികകൾ:

മഞ്ചേശ്വരം– വി.വി.രമേശ് (സിപിഎം), സുന്ദര (ബിഎസ്പി) കെ.സുരേന്ദ്രൻ (ബിജെപി), എ.കെ.എം.അഷ്‌റഫ് (മു.ലീഗ്)  പ്രവീൺകുമാർ (അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്‌സ് പാർട്ടി ഓഫ് ഇന്ത്യ), ജോൺ ഡിസൂസ (സ്വത.) എം.സുരേന്ദ്രൻ (സ്വത.).

കാസർകോട് –എൻ.എ.നെല്ലിക്കുന്ന് (മു.ലീഗ്) കെ.പി.വിജയ (ബിഎസ്പി),  കെ.ശ്രീകാന്ത് (ബിജെപി),എം.രഞ്ജിത്ത് രാജ് (അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്‌സ് പാർട്ടി ഓഫ് ഇന്ത്യ),എം.എ.ലത്തീഫ് (ഐഎൻഎൽ), അബ്ദുൽ അസീസ് (സ്വത.) ഐ.പി.നിഷാന്ത്കുമാർ  (സ്വത.), കെ.സുധാകരൻ (സ്വത.).ഉദുമ– സി.എച്ച്.കുഞ്ഞമ്പു (സിപിഎം) സി.ബാലകൃഷ്ണൻ (കോൺഗ്രസ്)  എ.വേലായുധൻ (ബിജെപി), ബി.ഗോവിന്ദൻ (അംബേദ്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ), കെ.കുഞ്ഞമ്പു (സ്വത.), കെ.രമേശൻ (സ്വത.).

കാഞ്ഞങ്ങാട്– ഇ.ചന്ദ്രശേഖരൻ (സിപിഐ) എം.ബാലരാജ് (ബിജെപി), പി.വി.സുരേശൻ (കോൺഗ്രസ്) ടി.അബ്ദുൽ സമദ് (എസ്ഡിപിഐ) ടി.അബ്ദുൾ സമദ് (ജനതാദൾ യുനൈറ്റഡ്) രേഷ്മ കരിവേടകം (അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്‌സ് പാർട്ടി ഓഫ് ഇന്ത്യ)  അഗസ്റ്റിൻ (സ്വത.) കൃഷ്ണൻ പരപ്പച്ചാൽ (സ്വത.)   മനോജ് തോമസ് (സ്വത.) ടി.സി.വി.ശ്രീനാഥ് ശശി  (സ്വത.)  ബി.സി.സുരേഷ് (സ്വത.).തൃക്കരിപ്പൂർ– എം.രാജഗോപാലൻ (സിപിഎം) ടി.വി.ഷിബിൻ (ബിജെപി)   പി.ലിയാക്കത്തലി (എസ്ഡിപിഐ),  ടി.മഹേഷ് (വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ),  ടി.സുധൻ (അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്‌സ് പാർട്ടി ഓഫ് ഇന്ത്യ)  എം.പി.ജോസഫ് (കേരള കോൺഗ്രസ്) എം.വി.ജോസഫ് (സ്വത.), 8. ജോയ് ജോൺ (സ്വത.), 9. എ.കെ.ചന്ദ്രൻ (സ്വത.).

LEAVE A REPLY

Please enter your comment!
Please enter your name here