ഐഎന്‍എല്‍ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; കാസര്‍കോട്ടേത് നാളെ

0
387

ഐഎന്‍എല്ലിന് ഇടത് മുന്നണി അനുവദിച്ച മൂന്ന് സീറ്റുകളില്‍ രണ്ട് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ മത്സരിക്കും. വള്ളിക്കുന്നില്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്‍റ് പ്രഫ. എ പി അബ്ദുല്‍ വഹാബാണ് സ്ഥാനാര്‍ഥി.

സംസ്ഥാന പാർലമെന്ററി ബോർഡ് ഏകകണ്ഠമായാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചതെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മൂന്നാമത്തെ സീറ്റായ കാസര്‍കോട് സ്ഥാനാര്‍ഥിയെ ജില്ലാ കമ്മിറ്റി തീരുമാനിക്കും. സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും.

ജയസാദ്ധ്യതയുള്ളത് 25 മണ്ഡലങ്ങളിൽ, എങ്കിലും ബിജെപിക്ക് തിരിച്ചടിയാകുക ഒരേയൊരു ഘടകം

സിപിഎമ്മും ഇന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 85ല്‍ 83 സ്ഥാനാർഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. 9 സ്വതന്ത്രര്‍ പട്ടികയില്‍ ഇടം നേടി. 12 വനിതകളാണ് സിപിഎം പട്ടികയിലുള്ളത്. മഞ്ചേശ്വരം, ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.

മണ്ഡലങ്ങളും സ്ഥാനാര്‍ഥികളും

ഐഎന്‍എല്‍ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; കാസര്‍കോട്ടേത് നാളെ

ഐഎന്‍എല്‍ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; കാസര്‍കോട്ടേത് നാളെ

ഐഎന്‍എല്‍ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; കാസര്‍കോട്ടേത് നാളെ

LEAVE A REPLY

Please enter your comment!
Please enter your name here