കൊടുങ്ങല്ലൂർ ∙ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 7 പെട്രോൾ പമ്പുകളിൽ കവർച്ച നടത്തിയ സംഘത്തിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു. കാസർകോഡ് നീർച്ചാൽ ബേല സ്വദേശി സാബിത് മൻസിലിൽ സാബിത്തിനെ(24) അറസ്റ്റ് ചെയ്തു. ബൈപാസിൽ പടാകുളം സിഗ്‌നലിനു സമീപം ഭാരത് പെട്രോളിയം പമ്പിൽ നിന്ന് 2 ലക്ഷത്തിലേറെ രൂപയും കയ്പമംഗലം അറവുശാല യുനൈറ്റഡ് ട്രേഡിങ് കോർപറേഷൻ പമ്പിൽ നിന്ന് 50,000 രൂപയും കവർന്ന കേസുകളുടെ അന്വേഷണമാണു നിർണായകമായത്.
ആലുവ, പെരുമ്പാവൂർ, അങ്കമാലി ബാങ്ക് ജംൿഷൻ, കോതകുളങ്ങര, കാസർകോട് വിദ്യാനഗർ എന്നീ പെട്രോൾ പമ്പുകളിൽ മോഷണം നടത്തിയതിൽ സാബിത്തിന്റെ നേതൃത്വത്തിലാണെന്നു പൊലീസ് പറഞ്ഞു. പോക്സോ കേസിലും ഇയാൾ പ്രതിയാണ്. കാസർകോഡ് സ്വദേശികളായ ഉളിയത്തടുക്ക മഷൂദ് മൻസിലിൽ മഷൂദ് (26), ബിലാൽ നഗർ മൻസിലിൽ മുഹമ്മദ് അമീർ (21),മുളിയാർ അക്വാലി വീട്ടിൽ അലി അഷ്കർ (20) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മോഷ്ടിക്കുന്ന പണംആർഭാട ജീവിതത്തിനും വില കൂടിയ മൊബൈൽ ഫോൺ വാങ്ങുന്നതിനും ചെലവഴിക്കുകയാണ് പതിവ്.ഇൻസ്പെക്ടർ പി.കെ. പത്മരാജൻ, എസ്ഐ ഇ.ആർ. ബൈജു, എസ്ഐ പി.ആർ. ബസന്ത്, എഎസ്ഐ മുഹമ്മദ് സിയാദ്, പൊലീസുകാരായ പി.ജി. ഗോപകുമാർ, കെ.എസ്. സുമേഷ്, സി.കെ. ബിജു, ടി.എസ്. സുനിൽകുമാർ, ടി.എസ്. ചഞ്ചൽ എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.