വിജയ് ഹസാരെയില്‍ കേരളത്തിന് തുടര്‍ച്ചയായ മൂന്നാം ജയം; റയില്‍വേസിനെ തോല്‍പ്പിച്ചത് ഏഴ് റണ്‍സിന്

0
230

വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ വജയം ആവർത്തിച്ച് കേരളം. ഏഴ് റൺസിനാണ് കേരളം റെയിൽവേസിനെ തോൽപ്പിച്ചത്. സെഞ്ച്വറിയടിച്ച ഓപ്പണർമാരായ റോബിൻ ഉത്തപ്പയുടെയും വിഷ്ണു വിനോദിന്റെയും കരുത്തിൽ തകർപ്പൻ തുടക്കം ലഭിച്ച കേരളം 351 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ റെയിൽവേസിന് 49.4 ഓവറിൽ 344 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി ഉത്തപ്പയും വിഷ്ണു വിനോദും ചേര്‍ന്നടിച്ചെടുത്ത 193 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. 104 പന്തുകള്‍ നേരിട്ട ഉത്തപ്പ അഞ്ചു സിക്‌സും എട്ട് ഫോറുമടക്കം 100 റണ്‍സെടുത്തു. 107 പന്തുകള്‍ നേരിട്ട വിഷ്ണു നാലു സിക്‌സും അഞ്ചു ഫോറുമടക്കം 107 റണ്‍സ് സ്വന്തമാക്കി. സീസണിലെ രണ്ടാമത്തെ സെഞ്ച്വറിയാണ് ഉത്തപ്പയുടേത്. റെയിൽവേസിനായി കരൺ ശർമയും പ്രദീപ് പൂജാരയും രണ്ട് വീക്കറ്റ് വീതമെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ റെയിൽവേസിനായി അർധ സെഞ്ച്വറിയുമായി മൃണാൾ ദേവധാർ (80 പന്തിൽ 79), അരിന്ദാം ഘോഷ് (62 പന്തിൽ 64), ഹർഷ് ത്യാ​ഗി (32 പന്തിൽ 58), സൗരഭ് സിങ് (52 പന്തിൽ 50) എന്നിവർ പൊരുതി നോക്കിയെങ്കിലും അവസാന ഓവറിൽ ഓൾ ഔട്ടാവുകയായിരുന്നു. കേരളത്തിനായി നിതീഷ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ബാസിൽ, സച്ചിൻ ബേബി, ശ്രീശാന്ത് എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു. ജലജ് സക്സേന ഒരു വിക്കറ്റെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here