റേഷന്‍ കാര്‍ഡിന് ഇനി കാത്തിരിപ്പുവേണ്ട: വരുന്നു ഇ-റേഷന്‍ കാര്‍ഡ്

0
187

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് ലഭിക്കാനായി ഇനി കാത്തിരിക്കേണ്ട. അപേക്ഷകര്‍ക്ക് സ്വയം പ്രിന്റ് ചെയ്‌തെടുക്കാന്‍ കഴിയുന്ന ഇലക്ട്രോണിക് റേഷന്‍ കാര്‍ഡ് (ഇ-റേഷന്‍ കാര്‍ഡ്) വരുന്നു.

ഓണ്‍ലൈനായുള്ള അപേക്ഷകള്‍ക്ക് താലൂക്ക് സപ്ലൈ ഓഫിസര്‍ അനുമതി(അപ്രൂവല്‍) നല്‍കിയാലുടന്‍ പി.ഡി.എഫ് രൂപത്തിലുള്ള ഇ-റേഷന്‍ കാര്‍ഡ് അക്ഷയ ലോഗിനിലോ അപേക്ഷകരുടെ സിറ്റിസണ്‍ ലോഗിനിലോ ലഭിക്കും.
പി.ഡി.എഫ് ഡോക്യുമെന്റ് തുറക്കുന്നതിനുള്ള പാസ്‌വേഡ് റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് അയയ്ക്കും. ഇങ്ങനെ ലഭിക്കുന്ന ഇ-റേഷന്‍ കാര്‍ഡ് ഇ-ആധാര്‍ മാതൃകയില്‍ പ്രിന്റെടുത്ത് ഉപയോഗിക്കാം.

നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് (എന്‍.ഐ.സി) ഇ-റേഷന്‍ കാര്‍ഡിന് സാങ്കേതിക സൗകര്യം ഒരുക്കിയത്. ഇ-റേഷന്‍ കാര്‍ഡിനായി അക്ഷയ ലോഗിനിലൂടെയോ സിറ്റിസണ്‍ ലോഗിനിലൂടെയോ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇ-ട്രഷറി സംവിധാനത്തിലൂടെ ഓണ്‍ലൈനായി അപേക്ഷാ ഫീസ് അടയ്ക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here