മൂന്ന് സംവിധായകർ, മൂന്ന് കഥ; രാജീവ് രവിയുടെ ആണും പെണ്ണും പോസ്റ്റർ പുറത്ത്

0
467

രാജീവ് രവി അവതരിപ്പിക്കുന്ന ‘ആണും പെണ്ണും’ എന്ന ആന്തോളജി ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തുവിട്ടു. മൂന്നു കഥകളെ അടിസ്ഥാനമാക്കി മൂന്നു സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ചിത്രമാണ് ആണും പെണ്ണും. ആഷിഖ് അബു, വേണു, ജയ് കെ. എന്നിവരാണ് സംവിധായകർ.

പാർവതി തിരുവോത്ത്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉറൂബിന്‍റെ രാച്ചിയമ്മ എന്ന കഥ ആസ്പദമാക്കിയാണ് ഛായാഗ്രാഹകൻ വേണുവിന്‍റെ ചിത്രം. സിനിമയുടെ തിരക്കഥയും വേണു തന്നെയാണ് ഒരുക്കുന്നത്.

റോഷൻ മാത്യു, ദർശന എന്നിവർ നായികാനായകന്‍മാരാകുന്ന ചിത്രമാണ് ആഷിഖ് അബു സംവിധാനം ചെയ്യുന്നത്. ഉണ്ണി ആര്‍ ആണ് തിരക്കഥ. ചിത്രത്തിൽ നെടുമുടി വേണു കവിയൂർ പൊന്നമ്മ, ബേസിൽ ജോസഫ് എന്നിവരും അഭിനയിക്കുന്നുണ്ട്. തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലവും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജയ് കെ. സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോജു ജോർജ്ജും സംയുക്താ മേനോനുമാണ് താരങ്ങള്‍. സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥ.

മാർച്ച് 26ന് ചിത്രം തിയേറ്ററുകളിലെത്തും. നിർമാണം സി.കെ പദ്മകുമാർ എം ദിലീപ് കുമാർ എന്നിവർ ചേർന്നാണ്. ഷൈജു ഖാലിദ്, വേണു, സുരേഷ് രാജൻ എന്നിവരാണ് ക്യാമറ. സൈജു ശ്രീധരൻ, ബീനാ പോൾ, ഭവൻ ശ്രീകുമാർ എന്നിവരാണ് എഡിറ്റിംഗ്.

LEAVE A REPLY

Please enter your comment!
Please enter your name here