മലപ്പുറത്ത് ഒരു സ്‌കൂളിലെ 150 വിദ്യാര്‍ഥികള്‍ക്കും 34 അധ്യാപകര്‍ക്കും കോവിഡ്

0
273

മലപ്പുറം : പൊന്നാനിയില്‍ ഒരു സ്‌കൂളിലെ 150 വിദ്യാര്‍ഥികള്‍ക്കും 34 അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം പൊന്നാനി മാറഞ്ചേരി സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമാണ് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്. ഒരു വിദ്യാര്‍ഥിക്ക് കോവിഡ്സ്ഥി രീകരിച്ചതിനെത്തുടര്‍ന്ന് പത്താംക്ലാസ് വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ 684 പേരെ പരിശോധിക്കുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ച 150 വിദ്യാര്‍ഥികളും പത്താംക്ലാസ്സുകാരാണ്. ആര്‍ക്കും രോഗലക്ഷണങ്ങളില്ല.

ഇതേ സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളും പഠിക്കുന്നുണ്ട്. അവര്‍ക്ക് പരിശോധിച്ചിട്ടില്ല. അവരെയും ഇനി പരിശോധിക്കും.

തൃശ്ശൂര്‍ മേഖലയില്‍ നിന്നുള്ളവരും ഈ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. എല്ലാവരോടും ക്വാറന്റീനില്‍ പോവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here