Thursday, January 23, 2025
Home Kerala പകൽ ചൂട് കൂടുന്നു, അതീവ ജാ​ഗ്രത വേണം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

പകൽ ചൂട് കൂടുന്നു, അതീവ ജാ​ഗ്രത വേണം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

0
193

തിരുവനന്തപുരം: പകൽ സമയത്ത് താപനില കൂടുന്ന സാഹചര്യത്തിൽ ജാ​ഗ്രതാ നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി. സൂര്യാഘാതം, സൂര്യതപം,  നിർജലീകരണം എന്നിവയിൽ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

പകൽ 11 മുതൽ 3 മണി വരെ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം.  കുട്ടികൾ, പ്രായമായവർ , ഗർഭിണികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. തൊഴിൽ സമയം ക്രമീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ഉയർന്ന ദിനാന്തരീക്ഷ താപനില ഇന്നലെ കോട്ടയത്താണ് രേഖപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here