ഭാര്യ ഭര്‍ത്താവിന് ഒരു ചുംബനം നല്‍കുന്നതില്‍ യാതൊരു തെറ്റുമില്ല. സ്‌നഹത്തോടെ ഭാര്യ നല്‍കുന്ന ചുംബനം ഭര്‍ത്താവിന് സന്തോഷം നല്‍കുമെന്നതില്‍ തര്‍ക്കവുമില്ല. എന്നാല്‍ ഭര്‍ത്താവ് ഒരു സീരിയസ് സൂം മീറ്റിങ്ങില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയാണെങ്കിലോ; എത്ര സ്‌നേഹസമ്പന്നനാണെങ്കിലും ഒന്നമ്പരക്കും, മിക്കവാറും ദേഷ്യപ്പെടുന്നതും സ്വാഭാവികം.
വിവാഹിതരായി കുറച്ചു കൊല്ലം കഴിയുമ്പോള്‍ തീരെ റൊമാന്റിക്കല്ല എന്നുള്ള ദമ്പതിമാരുടെ പരസ്പരകുറ്റപ്പെടുത്തലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സാമൂഹികമാധ്യമങ്ങളില്‍ സജീവമല്ലെങ്കിലും മീറ്റിങ്ങില്‍ പങ്കെടുത്തു കൊണ്ടിരുന്ന ഭര്‍ത്താവിനരികിലെത്തി ഒരുമ്മ നല്‍കാന്‍ ശ്രമിച്ച ഭാര്യയുടെ വീഡിയോ വൈറലാണിപ്പോള്‍. ചെറുപ്പക്കാരോ നവദമ്പതിമാരോ അല്ല വീഡിയോയിലുള്ളത് എന്നതാണ് വീഡിയോയുടെ ഹൈലൈറ്റ്.
‘സൂം കോള്‍…ആഹാ രസകരം’ എന്ന കുറിപ്പോടെ വ്യവസായ പ്രമുഖന്‍ ഹര്‍ഷ് ഗോയെങ്കയാണ് പതിനഞ്ച് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററില്‍ പങ്കു വെച്ചത്. ലാപ് ടോപ്പിന് മുന്നിലിരുന്ന ഹെഡ്‌ഫോണ്‍ വെച്ച് ഗൗരവത്തില്‍ സംസാരിക്കുന്ന ഭര്‍ത്താവിനെയാണ് ആദ്യം കാണുക. പെട്ടെന്നാണ് അദ്ദേഹത്തിന്റെ സമീപത്തേക്ക് ചുംബിക്കാനൊരുങ്ങി ഭാര്യയുടെ വരവ്. ഒഴിഞ്ഞു മാറുന്ന ഭര്‍ത്താവ് ഭാര്യയോടെ എന്തായിത്, ക്യാമറ ഓണാണെന്നറിയില്ലേ എന്നു ചോദിക്കുന്നത് കാണാം. എന്നാല്‍ ക്യാമറ ഓണാണോയെന്ന കാര്യത്തില്‍ സംശയമുള്ള പോലെ ഭാര്യ ലാപ്‌ടോപ്പിലേക്ക് നോക്കുന്നതും പുഞ്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
Zoom call …..so funny ? ??pic.twitter.com/6SV62xukMN
— Harsh Goenka (@hvgoenka) February 19, 2021
വീഡിയോ അസ്സലായി ആസ്വദിച്ച ആനന്ദ് മഹേന്ദ്ര ഹര്‍ഷ് ഗോയെങ്കയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തു. വൈഫ് ഓഫ് ദ ഇയര്‍ ആയി ആ വനിതയെ താന്‍ നാമനിര്‍ദേശം ചെയ്യുകയാണെന്നും ആനന്ദ് മഹീന്ദ്ര കുറിച്ചു. ആ ഭര്‍ത്താവ് ദുര്‍മുഖം കാട്ടിയില്ലായിരുന്നെങ്കില്‍ ഈ വര്‍ഷത്തെ മികച്ച ദമ്പതിമാരായി ഇവരെ നോമിനേറ്റ് ചെയ്യുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Haha. I nominate the lady as the Wife of the Year. And if the husband had been more indulgent and flattered, I would have nominated them for Couple of the Year but he forfeited that because of his grouchiness! @hvgoenka https://t.co/MVCnAM0L3W
— anand mahindra (@anandmahindra) February 19, 2021
കുറച്ചൊക്കെ റൊമാന്റിക്കാവുന്നതില്‍ തെറ്റില്ലെന്നാണ് സാമൂഹികമാധ്യമങ്ങളില്‍ വീഡിയോയ്ക്ക് ലഭിച്ച കമന്റുകള്‍. ചില മെക്കാനിക്കല്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് ഇത്തരം മധുര നിമിഷങ്ങള്‍ ആസ്വദിക്കാന്‍ കഴിയില്ലെന്ന് ഒരാള്‍ പ്രതികരിച്ചപ്പോള്‍ സ്വകാര്യനിമിഷത്തിന്റെ വീഡിയോ പ്രചരിപ്പിച്ചത് ശരിയായില്ല എന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്തായാലും കാലമെത്ര കഴിഞ്ഞാലും ദാമ്പത്യജീവിതത്തില്‍ ഇത്തരം മധുരനിമിഷങ്ങള്‍ ഉണ്ടാവണമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. അതേസമയം ഈ വീഡിയോയിലുള്ള ദമ്പതിമാർ ആരാണെന്ന് വ്യക്തമല്ല.