മലപ്പുറം: മുസ്‌ലിംലീഗ് സംസ്ഥാന ജനറൽസെക്രട്ടറിയും മലപ്പുറം സഹകരണ ആശുപത്രി പ്രസിഡന്റുമായ കെ.പി.എ. മജീദ് കോവിഡ് വാക്സിൻ സ്വീകരിച്ചു. കോവിഡ് വാക്സിൻ സ്വീകരിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ രാഷ്ട്രീയനേതാവുകൂടിയാണ് കെ.പി.എ. മജീദ്.
തിങ്കളാഴ്ച മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തിയാണ് വാക്സിനെടുത്തത്. വാക്സിനേഷനിൽ യാതൊരു ആശങ്കയും ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിയുടെ ഭാരവാഹിയെന്നനിലയിൽ ആരോഗ്യമേഖലയിൽ ഉൾപ്പെട്ടതിനാലാണ് അദ്ദേഹത്തിന് വാക്‌സിൻ സ്വീകരിക്കാനായത്.