ഐപിഎല്‍: താര ലേലത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ക്രിസ് മോറിസ്; രാജസ്ഥാന്‍ സ്വന്തമാക്കിയത് 16.25 കോടിക്ക്

0
227

ചെന്നൈ: പതിനാലാം ഐ.പി.എല്‍ ടൂര്‍ണമെന്റിനുള‌ള വിവിധ ടീമുകളുടെ താരലേലം പുരോഗമിക്കുന്നു. ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകനായ വിരാട് കോഹ്‌ലി തന്നെയാണ് ഒന്നാമത്. 17 കോടി രൂപയാണ് പ്രതിഫലം. കോഹ്ളിയുടേത് വാര്‍ഷിക പ്രതിഫലമാണ്. ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ 16.25 കോടി രൂപയ്‌ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. 75 ലക്ഷമായിരുന്നു മോറിസിന്റെ അടിസ്ഥാന വില.യുവരാജ് സിംഗിന്റെ 16 കോടി രൂപ എന്ന പ്രതിഫലത്തെയാണ് മോറിസ് മറികടന്നത്.

കഴിഞ്ഞ സീസണിലെ നിറം മങ്ങിയ പ്രകടനത്തെ തുടര്‍ന്ന് പഞ്ചാബ് കിംഗ്‌സ് റിലീസ് ചെയ്‌ത ഓസ്‌ട്രേലിയന്‍ താരം ഗ്ളെന്‍ മാക്‌സ്‌വെലിനെ 14.25 കോടിയ്‌ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂര്‍ സ്വന്തമാക്കി. ഇംഗ്ളണ്ട് ഓള്‍റൗണ്ടറായ മൊയീന്‍ അലിയെ 7 കോടി രൂപയ്‌ക്ക് ചെന്നൈ സൂപ്പര്‍കിംഗ്‌സ് സ്വന്തമാക്കി. സ്‌റ്റീവ് സ്‌മിത്തിനെ 2.2 കോടി രൂപയ്‌ക്ക് ഡല്‍ഹി വാങ്ങി. ഇംഗ്ളണ്ട് ഓപ്പണര്‍ ഡേവിഡ് മാലനെ പഞ്ചാബ് 1.5 കോടിക്കാണ് നേടിയത്. ബംഗ്ളദേശ് താരം ഷാക്കിബ് അല്‍ ഹസനെ കൊല്‍ക്കത്ത നൈ‌റ്റ്‌റൈഡേഴ്‌സ് സ്വന്തമാക്കിയത് 3.2 കോടി രൂപയ്‌ക്കാണ്. കരുണ്‍ നായര്‍, ജേസണ്‍ റോയ്, അലക്‌സ് ഹെയില്‍സ് എന്നിവരെ ആരും വാങ്ങിയില്ല. ന്യൂസിലാന്റ് താരം ആദം മില്‍നെ 3.20 കോടിക്ക് മുംബയ് ടീമിലെത്തി. ബംഗ്ളാദേശ് താരം മുസ്‌തഫിസുര്‍ റഹ്‌മാന്‍ രാജസ്ഥാന്‍ റോയല്‍സില്‍ എത്തിയത് ഒരുകോടി രൂപയ്‌ക്കാണ്.

എട്ട് ടീമുകള്‍ക്ക് 61 താരങ്ങളെയാണ് ലേലം ചെയ്‌ത് സ്വന്തമാക്കാന്‍ അവസരമുള‌ളത്. 292 താരങ്ങളാണ് ലേലത്തില്‍ പങ്കെടുത്തത്. ഇതില്‍ 164 പേര്‍ ഇന്ത്യക്കാരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here