ഉപ്പള: ഉപ്പള കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളെ അടിച്ചമര്‍ത്താന്‍ പൊലീസ് പദ്ധതി തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെ കുറിച്ചുള്ള വിവര ശേഖരണം ആരംഭിച്ചു.
കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍, കേസുകളില്‍ പ്രതികളായവര്‍ വാറന്റില്‍ കഴിയുന്നവര്‍, എന്നിവരെ സംബന്ധിച്ച വിവരശേഖരണമാണ് ആരംഭിച്ചത്. ഇതില്‍ ഒരു കേസിലെങ്കിലും ശിക്ഷിക്കപ്പെടുകയും പിന്നീട് വീണ്ടും പ്രതികളായവരെയും മൂന്നു കേസുകളില്‍ പ്രതികളായവരെയും ഗുണ്ടാ ആക്‌ട്, കാപ്പ എന്നിവ ചുമത്തി നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് അറസ്റ്റ് ചെയ്‌ത് ജയിലില്‍ അടക്കാനുള്ള പദ്ധതിയാണ് പൊലീസ് ആരംഭിച്ചിട്ടുള്ളത്.
ഉപ്പള കേന്ദ്രീകരിച്ചുള്ള ഏതാനും സംഘങ്ങള്‍ വീണ്ടും അക്രമത്തിനു കോപ്പുകൂട്ടുന്നതായുള്ള രഹസ്യ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഡിവൈ എസ് പി സദാനന്ദന്റെ നേതൃത്വത്തില്‍ നടപടി ആരംഭിച്ചത്.