മുംബൈ: ഉന്തുവണ്ടിയില്‍ വില്‍പ്പനയ്ക്കു വച്ച പപ്പായ കഴിച്ച പശുവിനെ ക്രൂരമായി ഉപദ്രവിച്ച് പഴ കച്ചവടക്കാരന്‍. മഹാരാഷ്ട്രയിലെ റായിഗഡ് ജില്ലയില്‍ മുറുദ് എന്ന സ്ഥലത്താണ് സംഭവം.
അവിടെ പഴക്കച്ചവടം നടത്തുന്ന തൗഫീഖ് ബഷീര്‍ മുജവാര്‍ എന്നയാള്‍ പശുവിനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. വണ്ടിയില്‍ വച്ചിരുന്ന പപ്പായ പശു തിന്നുന്നത് കണ്ട് തൗഫീക്കിന് ദേഷ്യം വന്നു. തന്റെ കത്തിയെടുത്ത് ഇയാള്‍ പശുവിന്റെ അടിവയറ്റിലും കാലുകളിലും കുത്തി.
മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനുളള നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പരിക്കേറ്റ പശുവിന് മതിയായ ചികിത്സ നല്‍കി.