ആവശ്യത്തിന് ആളായി,​ ഇനി വേണ്ട: ബി.ജെ.പിയിലേക്കുള്ള തൃണമൂല്‍ നേതാക്കളുടെ കൂട്ടത്തോടെയുള്ള വരവ് അവസാനിപ്പിക്കുന്നു

0
190

ന്യൂഡൽഹി: ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള നേതാക്കൾ പാർട്ടിയിൽ ചേരുന്നത് തുടരുന്നതിനിടെ ഇതിന് താത്കാലികമായി വിരമമിട്ട് ബി.ജെ.പി നേതൃത്വം. നേതാക്കളെ കൂട്ടത്തോടെയെത്തിച്ച് തൃണമൂലിന്റെ ബി ടീമാനാകാനില്ലെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വാർഗിയ പറഞ്ഞു.

തൃണമൂലിന്റെ ബി ടീമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ക്ലീൻ ഇമേജില്ലാത്ത പല തൃണമൂൽ നേതാക്കളും ബി.ജെ.പിയിലെത്തുകയാണ്. പല തരത്തിലുള്ള ആരോപണങ്ങൾ അഭിമുഖീകരിക്കുന്ന നേതാക്കൾ ബി.ജെ.പിയിൽ എത്തുന്നതിനെ ജനങ്ങൾ അംഗീകരിക്കുന്നില്ലെന്ന് വിജയ് വാർഗിയ പറഞ്ഞു. ഇനി മുതൽ കൂട്ടത്തോടെ ആളുകളെ ബി.ജെ.പിയിലെത്താൻ അനുവദിക്കില്ല. കൃത്യമായ പരിശോധന നടത്തിയാകും നേതാക്കളെ പാർട്ടിയിലേക്ക് എത്തിക്കുകയെന്നും വിജയ വർഗീയ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here