അമേരിക്കന്‍ സൂപ്പര്‍ സൂപ്പര്‍ബൗള്‍ മത്സരത്തിനിടെ കര്‍ഷക പ്രക്ഷോഭത്തിന്റെ പരസ്യം. ഫെബ്രുവരി 7 ന് ഞായറാഴ്ചയാണ് 40 സെക്കന്റുള്ള പരസ്യം ടി.വിയില്‍ പ്രക്ഷേപണം ചെയ്തത്. “എവിടെ അനീതി നടന്നാലും ലോകത്തെവിടെയുമുള്ള നീതിക്ക് ഭീഷണിയാണത്” എന്ന മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ പ്രസ്താവനയോടെയാണ് പരസ്യം ആരംഭിക്കുന്നത്. നവംബര്‍ മുതലുള്ള കര്‍ഷക പ്രക്ഷോഭത്തിന്റെ ദൃശ്യങ്ങളാണ് പരസ്യത്തിലുള്ളത്.
Message in solidarity with the #FarmerProtest played at #SuperBowl today
— Suchitra Vijayan (@suchitrav) February 8, 2021
അമേരിക്കയില്‍ വര്‍ഷം തോറും ഏറ്റവുമധികം ആളുകള്‍ ടി.വി.യില്‍ കാണുന്ന പരിപാടിയാണ് സൂപ്പര്‍ബൗള്‍. 11.1 കോടി ആളുകള്‍ വീക്ഷിച്ച 2011ലെ പതിനഞ്ചാം സൂപ്പര്‍ബൗള്‍ മത്സരമാണ് നിലവില്‍ അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവുമധികം ആളുകള്‍ വീക്ഷിച്ച ടെലിവിഷന്‍ പ്രോഗ്രാം.
Here’s the Super Bowl ad featuring the Farmers Protest
If you haven’t heard about it yet, now is the time to learn. It’s an issue of injustice that affects all of us. pic.twitter.com/a0WRjIAzqF
— Simran Jeet Singh (@simran) February 7, 2021
ലോകത്തിലെ ഏറ്റവുമധികം ആളുകള്‍ വീക്ഷിക്കുന്ന കായിക പരിപാടികളിലൊന്നാണ് സൂപ്പര്‍ബൗള്‍. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍സിനുശേഷം രണ്ടാം സ്ഥാനമാണ് സൂപ്പര്‍ ബൗളിന്. ഇത്രയധികം പ്രേക്ഷകരെ ഒരുമിച്ചു കിട്ടുന്ന ഒരു ടെലിവിഷന്‍ പരിപാടി വേറെയില്ലാത്തതിനാല്‍ മിക്ക കച്ചവടക്കാരും തങ്ങളുടെ ഉപഭോക്താക്കളെ സമീപിക്കാന്‍ ഏറ്റവും പറ്റിയ അവസരമായി സൂപ്പര്‍ ബൗള്‍ കാണുന്നു. ബഡ്വൈസര്‍ പോലുള്ള പ്രമുഖ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഏറ്റവും മികച്ച പരസ്യങ്ങള്‍ ഇറക്കുന്നത് സൂപ്പര്‍ ബൗളിന്റെ അവസരത്തിലാണ്. അതുപോലെ ചെറുകിട ഉപയോക്താക്കള്‍ക്ക് പരസ്യത്തിലൂടെ ഒരു പേരു നേടാനുള്ള അവസരവുമാണ് ഇത്. വര്‍ഷം തോറും വര്‍ധിക്കുന്ന ആവശ്യകതമൂലം സൂപ്പര്‍ബൗളില്‍ പരസ്യം ചെയ്യാനുള്ള തുക കുത്തനെ ഉയര്‍ന്ന് 2013ലെ പതിനാറാം സൂപ്പര്‍ ബൗളില്‍ മുപ്പതു സെക്കന്‍ഡ് പരസ്യം ചെയ്യാനുള്ള ചെലവ് 20 കോടി രൂപയ്ക്കു (4 ദശലക്ഷം യു.എസ്. ഡോളര്‍) മുകളിലാണ്.
World is watching! Farmers add played at #SuperBowl #FarmerProtest #NoFarmersNoFood pic.twitter.com/583H2l3hax
— Jazzy B (@jazzyb) February 7, 2021
വര്‍ഷങ്ങളിലൂടെ സൂപ്പര്‍ബൗള്‍ പരസ്യങ്ങള്‍ ഒരു പ്രതിഭാസമായി രൂപപ്പെട്ടിട്ടുണ്ട്. പലരും പരസ്യം കാണാന്‍ മാത്രമാണ് സൂപ്പര്‍ ബൗള്‍ മത്സരം കാണാറ്. ഇതിനോടൊക്കെയൊപ്പം ഏറ്റവും മികച്ച പ്രേക്ഷകപ്രതികരണം ഏതു പരസ്യത്തിനാണ് എന്നറിയാന്‍ യു.എസ്.എ. ടുഡേ ആഡ് മീറ്റര്‍ പോലുള്ള ദേശീയ സര്‍വ്വേകളും ശ്രമിക്കുന്നു.