ഹൈദരാബാദ്: തെലങ്കാനയിൽ സർക്കാരിനെതിരെ കേസുകൾ നടത്തുന്ന അഭിഭാഷക ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. തെലങ്കാന ഹൈക്കോടതിയിലെ അഭിഭാഷകരായ ഗുട്ടു വാമൻ റാവു, ഭാര്യ നാഗമണി എന്നിവരാണ് കൊല്ലപ്പെട്ടത്. ഭരണ കക്ഷിയായ ടിആർഎസാണ് കൊലയ്ക്കു പിന്നിലെന്ന് കുടുംബം ആരോപിച്ചതോടെ വൻ രാഷ്ട്രീയ വിവാദത്തിനാണ് ഇത് തിരികൊളുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ടിആർഎസ് മുൻ നേതാവ് കുന്ത ശ്രീനിവാസിനെയും മറ്റ് രണ്ടുപേരെയും മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിന് മണിക്കൂറുകൾക്ക് മുൻപാണ് പാർട്ടിയിൽ നിന്ന് കുന്ത ശ്രീനിവാസിനെ പുറത്താക്കിയത്.
പെഡപ്പള്ളി ജില്ലയിൽ ബുധനാഴ്ച ഉച്ചയോടെയാണ് തെലങ്കാനയിൽ രാഷ്ട്രീയ കൊടുങ്കാറ്റായി മാറിയ ഇരട്ട കൊലപാതകം നടന്നത്. സംസ്ഥാന സർക്കാരിനെതിരെയുള്ള കേസുകളും പൊതു താൽപര്യ ഹർജികളും നൽകി ശ്രദ്ധേയരായ ഗുട്ടു വാമൻ റാവു, ഭാര്യ നാഗമണി എന്നിവരാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദിൽ നിന്നും ജന്മനാടായ മാന്താനിയിലേക്ക് പോകുന്നതിനിടെ രാമഗിരി എന്ന സ്ഥലത്തു വച്ചു മറ്റൊരു കാറിലെത്തിയ സംഘം കൊടുവാൾ ഉപയോഗിച്ച് ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Very shocking ! Advocate Vaman Rao along with his wife were brutally murdered at the behest of ruling party leaders in Peddapalli District of Telangana. Its a state sponsored "political murder". This incident reflects the total failure of law & order situation in Telangana. pic.twitter.com/NTJyCMFSFQ
— Komatireddy Venkat Reddy (@KomatireddyKVR) February 17, 2021