അതിര്‍ത്തിയിൽ കര്‍ശന നിയന്ത്രണവുമായി കര്‍ണാടകം: തലപ്പാടിയിൽ റോഡ് ഉപരോധിച്ച് യുഡിഎഫിന്‍റെ പ്രതിഷേധം

0
206

കാസർകോട്: കാസർകോട്-കർണാടക അതിർത്തിയിലെ നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് കർണാടകത്തിൽ നിന്ന് വരുന്ന വാഹനങ്ങൾ ലീഗ്- കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. തലപ്പാടിയിൽ ദേശീയ പാതയിലെ റോഡാണ് ഉപരോധിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് നിരവധി വാഹനങ്ങൾ അതിർത്തിയിൽ കുടുങ്ങി. കേരള പൊലീസെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയ ശേഷമാണ് സമരം താൽക്കാലികമായി അവസാനിപ്പിച്ചത്. തലപ്പാടി അതിര്‍ത്തിയില്‍ ദക്ഷിണ കന്നഡ ഭരണകൂടം ഇന്ന് ഇളവ് നൽകി. നാളെ മുതൽ കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായിട്ടാണ് കാസർകോട്-കർണാടക അതിർത്തിയിൽ ദക്ഷിണ കന്നഡ കളക്ടർ കർശന നിയന്ത്രണമേർപ്പെടുത്തിയത്. ഇന്ന് മുതൽ കാസർക്കോട് നിന്ന് കർണാടകത്തിലേക്ക് പ്രവേശിക്കാൻ 72 മണിക്കൂർ മുമ്പ് ആര്‍ടിപിസിആർ പരിശോധന നടത്തി കൊവിഡ്  നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്നായിരുന്നു നിര്‍ദ്ദേശം. നിയന്ത്രിത പ്രവേശനമുള്ള അഞ്ച് റോഡുകളൊഴികെ ഇടറോഡുകളെല്ലാം അടച്ചു. കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here