സർക്കാരിന്റെ അധികാര ദുർവിനിയോഗങ്ങൾ, വിദ്യാർത്ഥികൾ അനീതി നേരിടുന്നവരായി മാറി: പികെ നവാസ്

0
376

കാസർകോട്: ബി.ജെ.പിയുടേയും സി.പി.എമ്മിന്റെയും ജാഥകൾ കാസർകോട് നിന്നാരംഭിച്ചത് മുതൽ കേരളത്തിൽ വർഗ്ഗീയ ദ്രുവീകരണത്തിന് ശ്രമിക്കുകയാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കേരളത്തിന്റെ മണ്ണ് മതേതരത്വത്തിന്റെ പ്രതീകമായി തന്നെ നിലനിൽക്കുമെന്നും സംസ്ഥാന സർക്കാർ കേരളത്തിൽ അധികാര ദുർവിനിയോഗങ്ങൾ നടത്തി വിദ്യാർത്ഥികളെ വഞ്ചിക്കുകയാണെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ് അഭിപ്രായപ്പെട്ടു.

വീഴ്ചകളുടെ വിദ്യാഭ്യാസ വകുപ്പ് പ്രതിരോധം തീർക്കുന്ന വിദ്യാർത്ഥിത്വം എന്ന മുദ്രാവാക്യവുമായി എം.എസ്‌.എഫ്. സംസ്ഥാന കമ്മിറ്റി ഫെബ്രുവരി 25ന് കോഴിക്കോട് വെച്ച് നടക്കുന്ന സ്റ്റുഡൻസ് വാർ ന്റെ കാസർകോട് ജില്ലാ കൺവെൻഷനും ഷുക്കൂർ അനുസ്മരണവും ഞായറാഴ്ച്ച കാസർകോട് ഗവ.കോളേജിൽ വെച്ച് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

എം എസ് എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോടു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ സ്വാഗതം പറഞ്ഞു. എം.എസ്.എഫ് സംസ്ഥാന ട്രഷറർ സി കെ നജാഫ് അരിയിൽ ഷുക്കൂറി ന്റെ അനുസ്മരണ പ്രഭഷണം നടത്തി.

ആബിദ് ആറങ്ങാടി, അസ്ഹർ പെരുമുക്ക്, ടി.ഡി കബീർ, എം.എ നജീബ്, ഹാഷിം ബംബ്രാണ, ഷഹീദ റഷീദ്, ഇബാഹിം പള്ളങ്കോട്, അസ്ഹർ മണിയനോടി, ജാബിർ തങ്കയം, റംഷീദ് തൊയമമൽ, നഷാത്ത് പരവനടുക്കം, സഹദ് അംഗടിമുഗൾ, നവാസ് കുഞ്ചാർ, താഹ തങ്ങൾ, സലാം ബെളിഞ്ചം, അഷ്റഫ് ബോവിക്കാനം, ആസിഫലി കന്തൽ, സി കെ ഇർശാദ് , നസീർ പെരുമ്പള, റഫീഖ് വിദ്യാനഗർ, സവാദ് അംഗടിമുഗർ, ജഷീദ് ചിത്താരി, സൈഫുദ്ധീൻ തങ്ങൾ, ഷാനിഫ് നെലിക്കട്ട, മുഹമ്മദ് മാസ്തിഗുഡ്ഡെ, ശിഹാബ് പുണ്ടൂർ, ഫർസാന, ശമ്മാസ്, ജാബിർ ഷിബിൻ തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here