സ്വര്‍ണം കൊണ്ടൊരു ബിരിയാണി ; വില എത്രയെന്ന് അറിയേണ്ടേ ?

0
315

വ്യത്യസ്ത തരം ബിരിയാണി രുചികള്‍ പരീക്ഷിയ്ക്കുന്നവര്‍ക്ക് കഴിയ്ക്കാവുന്ന ഒരു കിടിലന്‍ ബിരിയാണിയാണ് സ്വര്‍ണം കൊണ്ട് തയ്യാറാക്കിയ ബിരിയാണി. ദുബായിലെ ബോംബെ ബോറോ എന്ന ഹോട്ടലിലാണ് സ്വര്‍ണം കൊണ്ടുള്ള വെറൈറ്റി ബിരിയാണി അവതരിപ്പിച്ചിരിക്കുന്നത്. 23കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വര്‍ണം കൊണ്ടാണ് ഈ ബിരിയാണി തയ്യാറാക്കിയിരിയ്ക്കുന്നത്.

ദുബായിലെ ഏറ്റവും വില പിടിപ്പുള്ള ബിരിയാണിയും ഇത് തന്നെയാണ്. ഏകദേശം 20,000 രൂപയോളമാണ് ഇതിന്റെ വിലയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വലിയൊരു സ്വര്‍ണ തളികയിലാണ് ബിരിയാണി വിളമ്പുന്നത്. വിവിധ തരത്തിലുള്ള അരികള്‍ കൊണ്ട് പാചകം ചെയ്തിട്ടുള്ള ബിരിയാണിയാണ് ഇത്. കീമ റൈസ്, ബിരിയാണി റൈസ്, വൈറ്റ് ആന്‍ഡ് സാഫ്രണ്‍ റൈസ് എന്നീ ഇനം അരികളാണ് ഈ ബിരിയാണിയില്‍ ഉപയോഗിച്ചിരിയ്ക്കുന്നത്.

പുഴുങ്ങിയ മുട്ട, വറുത്ത അണ്ടിപ്പരിപ്പ്, മാതള നാരങ്ങ, ഉരുളക്കിഴങ്ങ് വറുത്ത സവാള എന്നിവയെല്ലാം ബിരിയാണിയില്‍ അലങ്കാരത്തിനായി വിതറിയിട്ടുണ്ട്. ഇതിനൊപ്പം ഭക്ഷ്യയോഗ്യമായ സ്വര്‍ണവും കശ്മീരി ലാമ്പ് സീഖ് കബാബും, ഡല്‍ഹി ലാമ്പ് ചോപ്സും, രാജ്പുട് ചിക്കന്‍ കബാബ്സും, മുഗളായ് കോഫ്താസും, മലായ് ചിക്കന്‍ റോസ്റ്റുമുണ്ട്. ഇതോടൊപ്പം സോസ്, സലാഡ് എന്നിവയും ലഭിയ്ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here