Monday, January 27, 2025
Home Latest news സച്ചിന്‍ ബേബി വീണ്ടും കോലിയുടെ ബാംഗ്ലൂരില്‍

സച്ചിന്‍ ബേബി വീണ്ടും കോലിയുടെ ബാംഗ്ലൂരില്‍

0
208
ചെന്നൈ: കേരള ടീം നായകന്‍ സച്ചിന്‍ ബേബിയെ സ്വന്തമാക്കി വിരാട് കോലിയുടെ റോയല്‍ ചല‍ഞ്ചേഴ്സ് ബാംഗ്ലൂര്‍. അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്കാണ് സച്ചിന്‍ ബേബി വീണ്ടും ബാംഗ്ലൂര്‍ ടീമിലെത്തുന്നത്. 2013ല്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ ഐപിഎല്ലില്‍ അരങ്ങേറിയ സച്ചിന്‍ ബേബിക്ക് അരങ്ങേറ്റ സീസണില്‍ ഒരു മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്.
2016ല്‍ ആദ്യമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിലെത്തിയ സച്ചിന്‍ ബേബി 2017ലും ബാംഗ്ലൂര്‍ ടീമില്‍ തുടര്‍ന്നു. 2016ല്‍ ബാംഗ്ലൂരിനായി 11 മത്സരങ്ങളില്‍ അവസരം ലഭിച്ച സച്ചിന്‍ ബേബിക്ക് 2017ല്‍ പക്ഷെ മൂന്ന് മത്സരങ്ങളിലെ അവസരം ലഭിച്ചുള്ളു.
2018ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനൊപ്പമെത്തിയെങ്കിലും അന്തിമ ഇലവനില്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. കരിയറില്‍ ഇതുവരെ 18 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള സച്ചിന്‍ ബേബി 10 ഇന്നിംഗ്സില്‍ 15.22 ശരാശരിയില്‍ 137 റണ്‍സടിച്ചു. 33 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.

LEAVE A REPLY

Please enter your comment!
Please enter your name here