Thursday, January 23, 2025
Home Entertainment വേറിട്ട ദൃശ്യാനുഭവമായി ‘മഡ്ഡി’; ടീസർ ഈ മാസം 26ന് റിലീസ് ചെയ്യും

വേറിട്ട ദൃശ്യാനുഭവമായി ‘മഡ്ഡി’; ടീസർ ഈ മാസം 26ന് റിലീസ് ചെയ്യും

0
447

ഇന്ത്യയിലെ ആദ്യ 4×4 മഡ് റേസ് സിനിമയായ മഡ്ഡിയുടെ ടീസർ ഈ മാസം  26ന് പുറത്തിറങ്ങും. നവാഗതനായ ഡോ.പ്രഗഭലാണ് സിനിമയുടെ സംവിധായകൻ. കെ.ജി.എഫിലൂടെ  ശ്രദ്ധേയനായ രവി ബസ്റൂർ ആദ്യമായി ഒരു മലയാള ചിത്രത്തിന് സംഗീതം നൽകുന്നു എന്നതും മഡ്ഡിയുടെ പ്രത്യേകതയാണ്. രാക്ഷസൻ സിനിമയിലൂടെ ശ്രദ്ധേയനായ സാൻ ലോകേഷ് എഡിറ്റിംങ്ങും, കെ.ജി.രതീഷ് ഛായാഗ്രഹണവും നിർവഹിക്കുന്നു. സിനിമകളിൽ അപൂർവ്വമായി മാത്രം കാണുന്ന മഡ് റേസിംഗ് ആസ്പദമാക്കിയുള്ള ഒരു ആക്ഷൻ ത്രില്ലറായാണ്  സിനിമ ചിത്രീകരിച്ചിരിക്കുന്നത്. മലയാളം ഉൾപ്പെടെ അഞ്ചു ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്. സിനിമയുടെ മോഷൻ പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

പി.കെ. സെവൻ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണദാസാണ് സിനിമ നിർമിക്കുന്നത്. പുതുമുഖങ്ങളായ യുവാൻ, റിദ്ദാൻ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായർ എന്നിവരാണ്  പ്രധാന വേഷങ്ങളിൽ   അണിനിരക്കുന്നത്. ഹരീഷ് പേരഡി,ഐ.എം.വിജയൻ, രൺജി പണിക്കർ, സുനിൽസുഗത, ശോഭ മോഹൻ, ഗിന്നസ് മനോജ് എന്നിവരാണ് മറ്റ് താരങ്ങൾ. സാഹസികതയോടും, ഓഫ് റോഡ് റേസിങ്ങിനോടുമുളള സ്‌നേഹത്തിൽ നിന്നാണ് മഡ്ഡിയുടെ പിറവിയെന്ന് സംവിധായകൻ പ്രഗഭൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here