വില ഇന്നും കൂട്ടി; പെട്രോളിന് പിന്നാലെ ഡീസല്‍ വിലയും 90 ലേക്ക്

0
182

തിരുവനന്തപുരം: ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്. തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് വിലകൂട്ടുന്നത്. ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഡീസലിനും പെട്രോളിനും 39 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. സമീപകാലത്തെ ഏറ്റവുംവലിയ വര്‍ദ്ധനയാണിത്.

കൊച്ചിയില്‍ പെട്രോള്‍ വില 90 രൂപ 85 പൈസയും ഡീസല്‍ വില 85 രൂപ 49 പൈസയുമാണ്.
തിരുവനന്തപുരത്ത് പെട്രോളിന് 92 രൂപ 46 പൈസയും ഡീസലിന് 87 രൂപ 22 പൈസയുമാണ്.

ഇന്നലെ പെട്രോളിന് ലിറ്ററിന് 31 പൈസയും ഡീസല്‍ ലിറ്ററിന് 34 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 92.07 രൂപയും ഡീസലിന് 86.61 രൂപയുമായിരുന്നു വില. കൊച്ചിയില്‍ പെട്രോളിന് 90.36 രൂപയും, ഡീസലിന് 85.05 രൂപയുമായിരുന്നു.

ഇന്ധവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പച്ചക്കറി വിലയും കൂട്ടേണ്ടി വരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. നിലവില്‍ ചെറിയുള്ളിയുടെ വില കിലോയ്ക്ക് നൂറു രൂപയ്ക്ക് മുകളിലാണ്.

അതേസമയം, ദിനംപ്രതി ഇന്ധന വില കുതിച്ചുയരുന്നത് തങ്ങളുടെ നിലനലില്‍പ്പ് തന്നെ അവതാളത്തിലാക്കുകയാണെന്ന് പച്ചക്കറി കച്ചവടക്കാര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here