ന്യൂഡല്‍ഹി: ശശി തരൂര്‍ ഉള്‍പെടെയുള്ളവരുടെ അറസ്റ്റ് തടഞ്ഞ് സുപ്രിം കോടതി. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട ട്വീറ്റിന്റെ പേരിലായിരുന്നു നടപടി. ചീപ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേന്ദ്രത്തിനും അഞ്ച് സംസ്ഥാനങ്ങള്‍ക്കും നോട്ടിസ് അയച്ചിട്ടുണ്ട്. രണ്ടാഴ്ചക്കകം മറുപടി നല്‍കണം. യു.പി പൊലിസിനും ഡല്‍ഹി പൊലിസിനും നോട്ടിസ് അയച്ചിട്ടുണ്ട്.
ട്രാക്ടര്‍റാലിക്കിടെ കര്‍ഷകന്‍ വെടിയേറ്റുമരിച്ചെന്ന് ട്വീറ്റ് ചെയ്തതിനാണ് ശശി തരൂര്‍ എം.പി.ക്കെതിരേ യു.പി. പൊലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്.
ഇന്ത്യടുഡേയിലെ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി, നാഷണല്‍ ഹെറാള്‍ഡിലെ മൃണാള്‍ പാണ്ഡെ, ഖ്വാമി ആവാസ് എഡിറ്റര്‍ സഫര്‍ അഗ, കാരവാന്‍ മാസിക സ്ഥാപക എഡിറ്റര്‍ പരേഷ് നാഥ്, എഡിറ്റര്‍ അനന്ത് നാഗ്, എക്‌സിക്യുട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസ് എന്നിവര്‍ക്കെതിരേയും കേസെടുത്തിരുന്നു. കര്‍ഷകന്‍ വെടിയേറ്റു മരിച്ചെന്നായിരുന്നു ആദ്യം കര്‍ഷകസംഘടനകള്‍ ആരോപിച്ചിരുന്നത്.
കര്‍ഷകന്‍ മരിച്ചത് ട്രാക്ടര്‍ മറിഞ്ഞാണെന്ന് ഡല്‍ഹി പൊലിസ് പിന്നീട് ദൃശ്യങ്ങള്‍ സഹിതം വിശദീകരിച്ചിരുന്നു.
വെടിയേറ്റ് മരിച്ചെന്ന് വാര്‍ത്ത നല്‍കിയതിനും ട്വീറ്റിനും ഇന്ത്യടുഡേ മാനേജ്‌മെന്റ് സര്‍ദേശായിയെ രണ്ടാഴ്ചത്തേക്ക് ചാനലില്‍ വിലക്കിയിരുന്നു. ഒരു മാസത്തെശമ്ബളം വെട്ടിക്കുറക്കുകയും ചെയ്തിരുന്നു.