തൃശൂര്‍: യുഡിഎഫ് പിന്തുണയില്‍ തൃശൂര്‍ അവിണിശ്ശേരി പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്. കഴിഞ്ഞ തവണ ബിജെപി ഭരിച്ച പഞ്ചായത്തിലാണ് യുഡിഎഫിന്റെ മൂന്ന് അംഗങ്ങള്‍ ഇടതിന് അനുകൂലമായി വോട്ട് ചെയ്തത്.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്ന കഴിഞ്ഞ ഡിസംബറിലും സമാനമായ രീതിയില്‍ വോട്ടിങ്ങില്‍ യുഡിഎഫ് പിന്തുണയില്‍ എല്‍ഡിഎഫ് ജയിക്കുകയും പിന്നാലെ ഭരണസമിതി രാജിവെക്കുകയുമായിരുന്നു.
സിപിഎമ്മിലെ എ ആര്‍ രാജു തന്നെയാണ് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
14 അംഗ പഞ്ചായത്തില്‍ ആറ് അംഗങ്ങളുള്ള ബിജെപിയാണ് ഏറ്റവും വലിയ കക്ഷി. എല്‍ഡിഎഫിന് അഞ്ച് സീറ്റുണ്ട്. മധ്യകേരളത്തില്‍ കഴിഞ്ഞ തവണ അധികാരത്തിലിരുന്ന ഏക പഞ്ചായത്ത് ഭരണമാണ് യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തതോടെ ബിജെപിക്ക് നഷ്ടമായത്.