മുംബൈ: ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശാരീരികാസ്വസ്ഥതകള്‍ പ്രകടപ്പിച്ചതിനെ തുടര്‍ന്ന് രാജീവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രശസ്ത നടന്‍ രാജ് കപൂറിന്റെ മകനാണ് രാജീവ് കപൂര്‍. അന്തരിച്ച നടന്‍ ഋഷി കപൂര്‍, രണ്‍ധീര്‍ കപൂര്‍ എന്നിവര്‍ സഹോദരങ്ങളാണ്.