പ്രവാസികളുടെ ഇരട്ട നികുതി ഒഴിവാക്കും

0
308

പ്രവാസികളുടെ ഇരട്ട നികുതി പ്രശ്നം പരിഹരിക്കാന്‍ ചട്ടം കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. നികുതി സമ്പ്രദായം കൂടുതല്‍ സുതാര്യമാക്കും. കോർപ്പറേറ്റ് നികുതി ലോകത്ത് ഏറ്റവും കുറവ് ഇന്ത്യയിലാണ്.

പെന്‍ഷന്‍ വരുമാനം മാത്രമുള്ള 75 വയസ് കഴിഞ്ഞവര്‍ക്ക് ആദായ നികുതി ഒഴിവാക്കും. നാനൂറോളം കസ്റ്റംസ് നികുതിയിളവുകള്‍ പിന്‍വലിക്കും. പുതിയ കസ്റ്റംസ് നികുതി ഘടന കൊണ്ടുവരും. ചെറുകിട നികുതിദായകര്‍ക്കായി തര്‍ക്ക പരിഹാര പാനല്‍ കൊണ്ടുവരും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നികുതിയിളവ് തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here