പാലാ സീറ്റിൽ നിലപാട് വ്യക്തമാക്കി എൽഡിഎഫ്. പാലാ സീറ്റ് വിട്ടു നൽകാൻ കഴിയില്ലെന്ന് എൽഡിഎഫ്, എൻസിപിയെ ഔദ്യോഗികമായി അറിയിച്ചു. രാജ്യസഭാ സീറ്റും എൻസിപിക്ക് നൽകില്ലെന്ന് കേന്ദ്ര നേതൃത്വത്തെ എൻഡിഎഫ് അറിയിച്ചു.
മാണി. സി. കാപ്പനോട് കുട്ടനാട് സീറ്റിൽ മത്സരിക്കാനും എൽഡിഎഫ് നിർദേശിച്ചു. പാലാ ഒഴികെയുള്ള മൂന്ന് സീറ്റ് എൻസിപിക്ക് നൽകാമെന്നും കേന്ദ്ര നേതാക്കളെ അറിയിച്ചു. ഇതോടെ ചർച്ചയ്ക്കായി കേരളത്തിലേക്കുള്ള പ്രഫുൽ പട്ടേലിന്റെ യാത്ര റദ്ദാക്കി.
എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി മാണി സി. കാപ്പൻ ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് എൽഡിഎഫിന്റെ നിലപാട് പുറത്തുവരുന്നത്. ഇതോടെ പാല സീറ്റിന്റെ പേരിൽ അതൃപ്തിയുള്ള മാണി. സി. കാപ്പൻ നിലപാട് കടുപ്പിച്ചേക്കുമെന്നാണ് സൂചന.