കുമ്പള: കുമ്പള നഗരത്തിൻ്റെ സമഗ്ര വികസനവും കാർഷിക- ടൂറിസം മേഖലയ്ക്ക് ഊന്നൽ നൽകിയും കുമ്പള പഞ്ചായത്തിന്റെ ജനകിയ ബജറ്റ് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ അവതരിപ്പിച്ചു.
കുമ്പള പഞ്ചായത്തിൻ്റെ വിവിധ മേഖലകളിലെ സമഗ്ര വികസനത്തിനാണ് ബജറ്റിൽ പ്രഥമ പരിഗണന. കുമ്പളയിൽ ഷോപ്പിംഗ് കോംപ്ലക്സും ബസ് സ്റ്റാൻഡും, ആധുനിക മൽസ്യ മാർക്കറ്റുമാണ് ലക്ഷ്യമിടുന്നത്.
കാർഷിക മേഖലക്കും ടൂറിസം വികസനത്തിനും പരിഗണന നൽകും. പ്രാഥമിക വിദ്യാഭ്യസ സ്ഥാപനങ്ങളെ ഹൈടെക് നിലവാരത്തിലേക്കുയർത്തുന്നതിനും വയോജനങ്ങളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനും പ്രത്യേകം പദ്ധതികളാവിഷ്കരിക്കും.
കായിക രംഗത്ത് മിനി സ്റ്റേഡിയം ഉൾപ്പെടെയുള്ള പദ്ധതികളും ഡയാലിസിസ് രോഗികൾക്ക് ധനസഹായവും കുടിവെള്ള വിതരണത്തിനും മാലിന്യ സംസ്കരണത്തിനും ബഡ്ജറ്റിൽ പദ്ധതികളുണ്ട്.
പഞ്ചായത്ത് പ്രസിഡൻ്റ് യു.പി താഹിറ യുസഫ് അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ പ്രേമലത, പ്രേമാവതി, കൊഗ്ഗു, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി മറ്റു ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.