Thursday, January 23, 2025
Home Latest news തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കമൽഹാസൻ; കേരളത്തിൽ ഭരണത്തുടർച്ച ആഗ്രഹിക്കുന്നു

തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കമൽഹാസൻ; കേരളത്തിൽ ഭരണത്തുടർച്ച ആഗ്രഹിക്കുന്നു

0
177

ചെന്നൈ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തീർച്ചയായും മത്സരിക്കുമെന്ന് വ്യക്തമാക്കി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. എവിടെ മത്സരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘തീര്‍ച്ചയായും. ഞാന്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. എവിടെ മത്സരിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. സഖ്യകക്ഷികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമാകുമ്പോള്‍ പ്രഖ്യാപനമുണ്ടാകും,’ കമല്‍ ഹാസന്‍ പറഞ്ഞു.

ര​ജ​നീ​കാ​ന്ത് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​രി​ല്ലെ​ന്നും ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞു. ഒ​രു സു​ഹൃ​ത്തെ​ന്ന നി​ല​യി​ലാ​ണ് താ​ൻ പി​ന്തു​ണ തേ​ടി​യ​തെ​ന്നും ക​മ​ൽ സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും ക​മ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

ചെന്നൈയില്‍ മൈലാപൂര്‍, വേളാച്ചേരി എന്നീ മണ്ഡലങ്ങളാണ് കമലിന് വേണ്ടി പരിഗണിക്കുന്നതെന്നാണ് സൂചനകള്‍. മധുരയിലോ കോയമ്പത്തൂരിലോ മത്സരിക്കുമെന്നും സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here