തലപ്പാടിയിൽ ഇന്ന് കൂടി നിയന്ത്രണങ്ങളിൽ ഇളവ്

0
181

കേരള കർണാടക അതിർത്തിയായ തലപ്പാടിയിൽ ഇന്ന് കൂടി നിയന്ത്രണങ്ങളിൽ ഇളവ്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതിർത്തി കടത്തിവിടില്ലെന്ന കർണാടക സർക്കാരിന്റെ ഉത്തരവ് ഇന്ന് കൂടി കർശനമാക്കില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണ കൂടം അറിയിച്ചു. ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചത്.

ആർ.ടി.പി.സി.ആർ. ടെസ്റ്റ്‌ നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ മാത്രം അതിർത്തി കടന്നു വന്നാൽ മതിയെന്ന കർണാടക സർക്കാർ ഉത്തരവിന് തലപ്പാടിയിൽ ഇന്ന് കൂടി ഇളവ് അനുവദിച്ചു. വ്യാഴാഴ്ച മുതൽ ഉത്തരവ് കർശനമായി നടപ്പാക്കുമെന്ന് സൂചന. എന്നാൽ ഇത് സംബന്ധിച്ച് ഇതുവരെയും ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. സർക്കാർ തലത്തിൽ നടത്തുന്ന ചർച്ചകളും ജില്ലയിലെ വിവിധ പാർട്ടികളുടെ പ്രതിഷേധവും കണക്കിലെടുത്താണ് കർണാടക തീരുമാനം മയപ്പെടുത്തിയത്.

അതിർത്തി കടക്കുന്നതിന് കോവിഡ് നെഗറ്റീവ് റിപ്പോർട്ട് വേണമെന്ന കർണാടകയുടെ ഉത്തരവിനെതിരെ തലപ്പാടി അതിർത്തിയിൽ ഇന്നലെ യു.ഡി.എഫിന്‍റെയും ഇടത് യുവജന സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധം നടത്തി. ദേശീയപാത 66ൽ കർണാടകയുടെ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളെ പ്രതിഷേധക്കാർ റോഡിൽ തടഞ്ഞിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here