കോഴിക്കോട്:ഡി.വൈ.എഫ്.ഐ. നേതാവിന്റെ ഭീഷണി പ്രസംഗവും സി.പി.എമ്മിനു തലവേദനയാകുന്നു. ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും നാദാപുരം ബ്ലോക്ക് പ്രസിഡന്റുമായ രാഹുല്‍ രാജാണ് സി.പി.എമ്മിനെതിരേ വന്നാല്‍ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ അവസ്ഥയുണ്ടാകുമെന്നും അക്കാര്യം യൂത്ത് ലീഗ് ഓര്‍മിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയത്.
ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ. നാദാപുരം ബ്ലോക്ക് പ്രസിഡന്റ്, യുവജന കമ്മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയ സ്ഥാനങ്ങളും രാഹുല്‍ വഹിക്കുന്നുണ്ട്.
യൂത്ത് ലീഗിനെ നിലയ്ക്ക് നിര്‍ത്തുമെന്നും അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും രാഹുല്‍ ഭീഷണി മുഴക്കുന്നുണ്ട്. അപവാദ പ്രചരണവുമായി സി.പി.എമ്മിനെതിരേ വന്നാല്‍ ഒരു യൂത്ത് ലീഗുകാരനും യൂത്ത് കോണ്‍ഗ്രസുകാരനും പുറത്തിറങ്ങി നടക്കില്ല എന്നും രാഹുല്‍ പ്രസംഗിക്കുന്നുണ്ട്.
എടച്ചേരിയില്‍ സി.പി.എമ്മും യു.ഡി.എഫും തമ്മില്‍ സംഘര്‍ഷം നടക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എംസംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു രാഹുല്‍ രാജിന്റെ പ്രസംഗം.