ചെ​ന്നി​ത്ത​ല​ക്ക് മാ​ല​യി​ട്ട് സി.​പി.​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി; പു​റ​ത്താ​ക്കിയെന്ന്​ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി

0
312

കു​ണ്ട​റ: സി.​പി.​എം-​സി.​പി.​ഐ പോ​ര് ക​ല​ശ​ലാ​യ പേ​ര​യം പ​ഞ്ചാ​യ​ത്തി​ൽ ചെ​ന്നി​ത്ത​ല​ക്ക് മാ​ല​യി​ട്ട് സി.​പി.​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി. പേ​ര​യം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ. ​യേ​ശു​ദാ​സാ​ണ്​ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര കു​ണ്ട​റ​യി​ലെ​ത്തി​യ​പ്പോ​ൾ ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ മാ​ലി​യി​ട്ട് സ്വീ​ക​രി​ച്ച​ത്.

തു​ട​ർ​ന്ന്​​ സി.​പി.​ഐ​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ​നി​ന്ന് ഇ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്കി​യ​താ​യി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മു​ള​വ​ന രാ​ജേ​ന്ദ്ര​ൻ വാ​ർ​ത്താ​കു​റി​പ്പി​റ​ക്കി. ക​ഴി​ഞ്ഞ സ​ദ്ദേ​ശ​സ്വ​യം ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ലും ഇ​വി​ടെ സി.​പി.​ഐ​യും സി.​പി.​എ​മ്മും അ​നൈ​ക്യ​ത്തി​ലാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here