കോട്ടയം: കേരളത്തിൽ ആഘോഷങ്ങൾ നിയന്ത്രണങ്ങളില്ലാതെ നടക്കുന്നത് കോവിഡ് കേസുകൾ വർധിപ്പിക്കുന്നതിന് കാരണമായെന്ന ആശങ്ക തുറന്ന് പറഞ്ഞ് നീതി ആയോഗ്. കേരളം ആർടിപിസിആർ പരിശോധന കൂടുതലായി നടത്തി കോവിഡ് വ്യാപനം കണ്ടെത്തണമെന്ന് നാഷണൽ ഇൻസ്റ്റിറ്റിയൂഷൻ ഫോർ ട്രാൻസ്‌ഫോമിങ് ഇന്ത്യ ആരോഗ്യവിഭാഗം അംഗം ഡോ. വിനോദ് കുമാർ പോൾ നിർദേശിച്ചു.