കേരളത്തിലെ ഹൈവേയ്ക്ക് 65,000 കോടി രൂപ, കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1957 കോടി രൂപ

0
195

ന്യൂഡൽഹി∙ കേരളത്തിനും ബംഗാളിനും പ്രത്യേക ഊന്നൽ നൽ‌കി കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ‍. കേരളത്തിന് 65,000 കോടിയുടെ റോഡുകൾ. 600 കിലോ മീറ്റർ മുംബൈ – കന്യാകുമാരി പാത. മധുര – കൊല്ലം ഉൾപ്പെടെ തമിഴ്നാട്ടിലെ ദേശീയപാത വികസനത്തിന് 1.03 ലക്ഷം കോടിയുടെ പദ്ധതി. ആരോഗ്യമേഖലയ്ക്ക് വിഹിതം കൂട്ടിയതായും ധനമന്ത്രി വ്യക്തമാക്കി. 2.23 ലക്ഷം കോടിയാണ് വകയിരുത്തിയിരിക്കുന്നത്. മുൻവർഷത്തേതിൽ നിന്ന് 137 % വർധനയുണ്ട്. കോവിഡ് വാക്സീൻ വിതരണത്തിനായി 35,000 കോടി രൂപ വകയിരുത്തി.

കോവിഡ് പോരാട്ടത്തിൽ ഇന്ത്യ വിജയിച്ചുവെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രണ്ട് വാക്സീനുകൾ കൂടി ഉടൻ വിപണിയിലെത്തും. ആഗോള സമ്പദ്ഘടന തകർന്നപ്പോഴും ഇന്ത്യ പിടിച്ചുനിന്നു. പുതിയ യുഗത്തില്‍ ഇന്ത്യ പ്രതീക്ഷയുടെ വെളിച്ചമാകും. ആത്മനിർഭർ ഭാരത് തുടരും. സ്വയംപര്യാപ്തതയിൽ ഊന്നിയുള്ള പരിപാടികൾ തുടരും. കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി. പൂർണമായും ഡിജിറ്റലായ ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. ബജറ്റ് കോപ്പി വിതരണവും ഡിജിറ്റലായിട്ടാണ്.

LEAVE A REPLY

Please enter your comment!
Please enter your name here