കര്‍ണാടക അതിര്‍ത്തിയിലെ തടയല്‍: മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

0
286

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ളയാത്രക്കാരെയും വാഹനങ്ങളെയുംകര്‍ണാടക അതിര്‍ത്തികളില്‍ തടയുന്നതൊഴിവാക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന്  ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

കര്‍ണാടകം നിയന്ത്രണം  ഏര്‍പ്പടുത്തിയത് മൂലം വിദ്യാര്‍ഥികളും ആശുപത്രി ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവരും വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്.

അവശ്യസാധനങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ പോലും തടയുന്ന സ്ഥിതിയുണ്ട്. അന്തര്‍സംസ്ഥാന യാത്രയ്ക്ക് നിയന്ത്രണം പാടില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ  നിര്‍ദ്ദേശത്തിന് വിരുദ്ധമാണ് ഈ നടപടി.  അതുകൊണ്ട് എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ അനുകൂലമായ നടപടി ഉണ്ടാകണമെന്ന് മുഖ്യമന്ത്രി  പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here