കോഴിക്കോട്: കരിപ്പൂരിൽ വൻ സ്വർണവേട്ട. നാലര കിലോ സ്വർണവുമായി അഞ്ച് യാത്രക്കാർ പിടിയിൽ. ഷാർജയിൽ നിന്നു വന്ന നാല് പേരും ദുബൈയിൽ നിന്നും വന്ന ഒരാളുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഏകദേശം രണ്ട് കോടി രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. കോഴിക്കോട് സ്വദേശികളായ ദിലുലാൽ, നിജാൽ, നാദാപുരം സ്വദേശി മുസ്തഫ, കാസർകോട് സ്വദേശി നിഷാദ് ഇബ്രാഹിം, മലപ്പുറം സ്വദേശി റിയാസ് എന്നിവരാണ് പിടിയിലായത്