ബെംഗളൂരു: കന്നുകാലി കശാപ്പ് നിരോധനബില്‍ കർണാടക നിയമനിര്‍മാണസഭയില്‍ പാസായി. ശബ്ദ വോട്ടോടെയാണ് ബില്‍ പാസായത്. പ്രതിപക്ഷം ബിൽ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. ബില്ലിൽ ചർച്ചയ്ക്കായി കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ലെന്ന് കോൺഗ്രസ് പറഞ്ഞു.
കഴിഞ്ഞ മാസം അഞ്ചിനാണ് കർണാടകത്തിൽ നിയമം നിലവിൽ വന്നത്. കർണാടക നിയമസഭ പാസാക്കിയ ബിൽ ഉപരിസഭ കടന്നിരുന്നില്ല. തുടർന്നാണ് യെദ്യൂരപ്പ സർക്കാർ ഓർഡിനൻസ് ഇറക്കിയാണ് നിയമം കൊണ്ടുവന്നത്.
നിയമം ലംഘിച്ചാൽ ഏഴ് വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. 13 വയസിനു മുകളിലുള്ള പോത്തിനേയും എരുമയെയും അറുക്കാമെന്ന് നിയമത്തിൽ അനുശാസിക്കുന്നുണ്ട്.