കണ്ണൂര്‍ വിമാനത്താവളത്തില്‍ 20 ലക്ഷം രൂപയുടെ സ്വര്‍ണവും ഐ ഫോണുകളുമായി കാസര്‍കോട് സ്വദേശി പിടിയില്‍

0
227

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു 20 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. കാസര്‍കോഡ് മുട്ടത്തൊടി സ്വദേശി സാജിദില്‍ നിന്നാണ് കസ്റ്റംസ് സംഘം 413 ഗ്രാം സ്വര്‍ണം പിടികൂടിയത്. കൂടാതെ ഇയാളില്‍ നിന്ന് 2.60 ലക്ഷം രൂപ വിലവരുന്ന ആപ്പിള്‍ ഐ ഫോണുകളും പിടികൂടിയിട്ടുണ്ട്. പിടികൂടിയ സ്വര്‍ണത്തിനു ആകെ 20,09,245 വിലവരുമെന്ന് കസ്റ്റംസ് സംഘം അറിയിച്ചു.

ഷാര്‍ജയില്‍ നിന്നെത്തിയ ഐഎക്‌സ 1745 വിമാനത്തിലാണ് ഇയാളെത്തിയത്. ബോള്‍ പോയിന്റ് പേനകള്‍, ലേഡീസ് ബ്രാ, ജെന്റ്‌സ് പാന്റുകള്‍ എന്നിവയ്ക്കുള്ളിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. പേനയുടെ റീഫില്‍, പാന്റ്‌സിന്റെ സിപ്പ്, ബ്രായുടെ ഹുക്കുകള്‍ തുടങ്ങിയവയുടെ മാതൃകയിലാണ് സ്വര്‍ണം ഉണ്ടായിരുന്നത്.

പരിശോധനയ്ക്കു എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ എന്‍ സി പ്രശാന്ത്, ജ്യോതിലക്ഷ്മി, ഇന്‍സ്‌പെക്ടര്‍മാരായ പ്രകാശന്‍ കൂടപ്പുറം, യുഗല്‍കുമാര്‍, മനീഷ് ഖട്ടാന, സുബൈര്‍ ഖാന്‍, ഗുര്‍മിത് സിങ്, ഹെഡ് ഹവില്‍ദാര്‍ സി വി ശശീന്ദ്രന്‍ എന്നിവരാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here