ഉപ്പള മജിബയലിൽ സ്‌ത്രീ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍

0
832

ഉപ്പള: സ്‌ത്രീയെ വീട്ടു കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മജ്‌ബയല്‍ മാട്ടെമാറിലെ മുഹമ്മദിന്റെ ഭാര്യ സമീമ (51) യാണ്‌ മരിച്ചത്‌.

ഇന്നലെ വൈകിട്ട്‌ കിണര്‍ പരിസരം വൃത്തിയാക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. സംഭവ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. പിന്നീട്‌ മക്കള്‍ എത്തി മാതാവിനെ കാണാത്തതിനെ തുടര്‍ന്ന്‌ തിരച്ചില്‍ നടത്തിയപ്പോഴാണ്‌ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

ഭര്‍ത്താവ്‌ മുഹമ്മദ്‌ ഗള്‍ഫിലാണ്‌. അബ്‌ദുള്ള- ബീഫാത്തിമ ദമ്പതികളുടെ മകളാണ്‌ സമീമ. റഹിയാന, ഹാജിറ, റാഷിദ്‌ എന്നിവര്‍ മക്കളും ഹനീഫ്‌ മരുമകനുമാണ്‌. അഷ്‌റഫ്‌, ഹമീദ്‌, റസാഖ്‌ എന്നിവര്‍ സഹോദരങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here