ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ച് ബി.സി.സി.ഐ. ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ 50 ശതമാനം പേരെ പ്രവേശിപ്പിക്കണം എന്ന് ബി.സി.സി.ഐ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനോട് ആവശ്യപ്പെട്ടു.
ചെന്നൈയിലെ എംഎ സ്‌റ്റേഡിയം 50000 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ്. ഫെബ്രുവരി 13 നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. അഹമ്മദാബാദ് വേദിയാവുന്ന മൂന്നും നാലും ടെസ്റ്റുകളിലേക്കായി കാണികളെ പ്രവേശിപ്പിക്കാന്‍ നേരത്തെ തീരുമാനമായിരുന്നു.
അതേസമയം അടച്ചിട്ട സ്റ്റേഡിയത്തില്‍ തന്നെ കളിക്കണം എന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്. ആദ്യ രണ്ട് ടെസ്റ്റുകളും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനായിരുന്നു തീരുമാനമെങ്കിലും കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വന്നതോടെ കാണികളെ പ്രവേശിപ്പിക്കാന്‍ തീരുമാനിക്കുകായയിരുന്നു.
ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുന്നത്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ രണ്ടു ടെസ്റ്റുകള്‍. ശേഷിച്ച രണ്ടെണ്ണം അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിലുമാണ്.